ഹാസ്യസാമ്രാട്ടിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂക്ക

ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മമ്മൂക്ക. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂക്ക അമ്പിളി ചേട്ടന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. ജഗതി ചേട്ടന് ആശംസകളുമായി ലാലേട്ടനും രംഗത്തെത്തിയിരുന്നു.

അമ്പിളിചേട്ടന് ഹൃദയംനിറഞ്ഞ ജന്മദിനാശംസകള്‍ എന്നാലണ് ലാലേട്ടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.  1951 ജനുവരി അഞ്ചിന് ജഗതിയിലാണ് അദ്ദേഹത്തിന്റെ ജനനം. ജഗതി എന്‍ കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയില്‍ മൂന്നാം വയസ്സില്‍ മുഖംകാണിച്ചു.

നാല് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തിനിടയില്‍ 1400ളം സിനിമകളിലാണ് ജഗതി അഭിനയിച്ചത്. മലയാള സിനിമയില്‍ ഹാസ്യ സാമ്രാട്ട് എന്ന പേര് നേടാന്‍ മറ്റാര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. . അഞ്ച് തവണയാണ് അദ്ദേഹം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹനായത്. ഇതിന് പുറമെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.

ജഗതി ശ്രീകുമാര്‍ സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയിട്ട് 8 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. 2012 മാര്‍ച്ച് മാസത്തില്‍ വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തം ജഗതിയെ സിനിമയില്‍ നിന്ന് അകറ്റി.

മലപ്പുറം തേഞ്ഞിപ്പലത്തിനടുത്തുള്ള പാണാമ്പ്രവളവിലുണ്ടായ വാഹനാപകടത്തിലെ പരിക്കാണ് അദ്ദേഹത്തിന്റെ അഭിനയജീവിതത്തിന് തടസ്സമായത്. വര്‍ഷങ്ങള്‍നീണ്ട ചികിത്സയ്ക്കുശേഷവും പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല.

അതേസമയം കൊവിഡ് വ്യാപനത്താല്‍ കുടുംബാംഗങ്ങള്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷം അദ്ദേഹം സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്ത കൂടി അറിയിച്ചിരിക്കുകയാണ് ജഗതിയുടെ മകന്‍ രാജ് കുമാര്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യ സ്ഥിതിയ്ക്കു യോജിച്ച രീതിയിലുള്ള കഥാപാത്രങ്ങളിലൂടെയാകും വെള്ളിത്തിരയിലെത്തുക.

എത്ര നടന്‍മാര്‍ വന്നാലും ജഗതി എന്ന അഭിനയ പ്രതിഭയ്ക്ക് പകരം വെക്കാന്‍ മറ്റൊരാള്‍ ഉണ്ടാകില്ല. ആരോഗ്യം വീണ്ടെടുത്ത് ജഗതി സിനിമയില്‍ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാലോകവും.

ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ

Posted by Mammootty on Monday, 4 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News