കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്

കര്‍ഷക സമരത്തിന് പിന്തുണയുമായി കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലേക്ക്. ആയിരം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് കേരള കര്‍ഷക സംഘം അറിയിച്ചു.

ഈ മാസം 11ന് ആദ്യ സംഘം കേരളത്തില്‍ നിന്നും പുറപ്പെടും. കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കും വരെ കര്‍ഷക സംഘത്തിന്റെ പ്രതിഷേധം ദില്ലിയില്‍ തുടരും.

കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരുമായി നടത്തിയ ഏഴാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടതിന് പിന്നാലെയാണ് കേരളത്തിലെ കര്‍ഷകരും ഡല്‍ഹിയിലെ സമരത്തില്‍ അണിചേരാന്‍ തീരുമാനിച്ചത്.

ആദ്യ സംഘം കണ്ണൂരില്‍ നിന്നും ഈ മാസം 11ന് റോഡ് മാര്‍ഗ്ഗം റാലിയായി പുറപ്പെടും. സംഘത്തില്‍ 500 പേരുണ്ടാകുമെന്ന് കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.

രണ്ടാമത്തെ സംഘം 21നാകും തിരിക്കുക. ഡല്‍ഹി സമരത്തില്‍ ഇവര്‍ മുഴുവന്‍ സമയ പങ്കാളികളാകും. രണ്ടു സംഘങ്ങളായി
ആയിരം വോളണ്ടിയര്‍മാരാകും പ്രതിഷേധത്തിന്റെ ഭാഗമാകുക.

കൊങ്കണ്‍ പാത വഴിയാകും കേരള സംഘം ഡല്‍ഹിയിലേക്ക് പോകുക. കര്‍ഷക സംഘം പ്രസിഡന്റ് കെ.കെ.രാഗേഷ്, സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ എന്നിവരും ഡല്‍ഹിയില്‍ സമരത്തില്‍ പങ്കു ചേരും.

ദില്ലിയിലെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള അനിശ്ചിതകാല സമരത്തിന് പിന്നാലെയാണ് കേരളത്തിലെ കര്‍ഷകര്‍ ദില്ലി സമരത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News