അടിപതറി ബിജെപി; 200 ലേറെ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎമ്മിലേക്ക്

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി 200 ലേറെ പ്രവര്‍ത്തകര്‍ സിപിഎഎമ്മില്‍ ചേര്‍ന്നു. തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലാണ് ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റത്.

കൊണ്ട കെട്ടി സുരേന്ദ്രന്‍, എസ്ടി മോര്‍ച്ച മുന്‍ ജില്ലാ സെക്രട്ടറി ചാക്കപ്പാറ ഷിബു, തൊടുമല വാര്‍ഡ് മെമ്പര്‍ അഖില തുടങ്ങിയവരാണ് ബിജെപി പാര്‍ട്ടിയില്‍ നിന്നും മാറിയത്.

അമ്പൂരില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

മുന്‍പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെ 200 ലേറെ പേരാണ് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ ബിജെപിക്ക് തലസ്ഥാനത്ത് അടിപതറിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News