കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയനായ ഒരു വയസ്സുകാരന്റെ ചികിത്സയുടെ പേരില്‍ തട്ടിപ്പ്

കരള്‍മാറ്റ ശസ്ത്രക്രിയക്കു വിധേയനായ ഒരു വയസ്സുകാരന്റെ ചികിത്സയുടെ പേരില്‍ തട്ടിപ്പ്. ക്യാന്‍സര്‍ രോഗിയാക്കിയും ഹൃദ്രോഹിയാക്കിയും ബ്രയിന്‍ടിയൂമര്‍ രോഗിയാക്കിയും വ്യാജ പോസ്റ്റിയിലൂടെ പണം തട്ടുകയായിരുന്നു ലക്ഷ്യം.

കൊല്ലം മനയില്‍കുളങര സ്വദേശി സജീര്‍ ഷാനിബ ദമ്പതികളുടെ മകന്‍ മുഹമ്മദ് അല്‍ അഹസാന്റെ പേരിലാണ് പണം തട്ടുന്നത്. മാതാപിതാക്കള്‍ പോലീസിനു പരാതി നല്‍കി.

കഴിഞ്ഞ മേയ് 27 ന് മുഹമ്മദിന്റെ ചികിത്സക്ക് സഹായം അഭ്യര്‍ത്ഥിച്ച് രക്ഷിതാക്കള്‍ ഇട്ട പോസ്റ്റിലെ ചിത്രം ഉപയോഗിച്ചാണ്  സജിന്‍ഷാ എന്ന് പേരില്‍ കുട്ടിക്ക് കണ്ണിന് ക്യാനസര്‍,ബ്രയിന്‍ ട്യൂമര്‍,ഹൃദ്രോഗം എന്നീ ചികിത്സക്ക് ധന സഹായം അഭ്യര്‍ത്ഥിക്കുന്ന തട്ടിപ്പ് സന്ദേശം ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിമിഷാ നമ്പ്യാരും അഭിലാഷാ ആര്യയുമാണ് വ്യാജ പോസ്റ്റ് ഷെയര്‍ചെയ്തത്. ചികിത്സാ തട്ടിപ്പിനെതിരെ സജീര്‍ കൊല്ലം സിറ്റി പോലീസ് കമ്മീഷണറിനു പരാതി നല്‍കീട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരും,നാട്ടുകാരുടേയും സഹായത്താലാണ് 35 ലക്ഷം രൂപ ചിലവില്‍ തന്റെ കുഞ്ഞിന്റെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയതെന്ന് സജീര്‍ പറഞ്ഞു.ഇല്ലാത്ത രോഗങളാണ് തന്റെ കുഞ്ഞിന് ചാര്‍ത്തി നല്‍കിയതെന്നും സത്യാവസ്ഥ എല്ലാവരും അറിയണമെന്നും ഷാനിബയും പറഞ്ഞു.

സജിന്‍ഷാ എന്ന പേരില്‍ മുമ്പും മറ്റൊരു കുട്ടിയുടെ ചിത്രം ഉപയോഗിച്ച് ചികിത്സാധനസഹായം അഭ്യര്‍ത്ഥിച്ച് പോസ്റ്റ് ചെയ്തിരുന്നതായും കണ്ടെത്തി.രണ്ട് തട്ടിപ്പിനും സജിന്‍ഷാ ചിറയിന്‍കീഴ് ഫെഡറല്‍ ബാങ്ക് ശാഖയിലെ അക്കൗണ്ട് നമ്പറാണ് നല്‍കിയതെന്നും കണ്ടെത്തി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here