അച്ഛനൊപ്പമുള്ള അപൂര്‍വചിത്രത്തിനൊപ്പം ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസയുമായി മകള്‍ ശ്രീലക്ഷ്മി

മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട് ജഗതീ ശ്രീകുമാര്‍ ഇന്ന് എ‍ഴുപതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. വാഹനാപകടത്തില്‍ പരുക്ക് പറ്റി വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹമെങ്കിലും സിനിമാ സാംസ്കാരിക മേഖലയിലെ നിരവധിപേര്‍ നേരിട്ടും അല്ലാതെയും ആശംസകളുമായി ജഗതിച്ചേട്ടന്‍റെ അടുത്തേക്കെത്തുകയാണ്.

അച്ഛന്‍റെ പറന്നാള്‍ ദിനത്തില്‍ അച്ഛനൊപ്പമുള്ള അപൂര്‍വ ചിത്രങ്ങള്‍ പങ്കുവച്ചാണ് മകള്‍ ശ്രീലക്ഷ്മി ജഗതി ശ്രീകുമാറിന് പിറന്നാള്‍ ആശംസ നേര്‍ന്നത്. ‘ഹാപ്പി ബര്‍ത്ത്‌ഡേ പപ്പാ’ എന്നാണ് ചിത്രത്തോടൊപ്പം ശ്രീ ലക്ഷ്മി കുറിച്ചിരിക്കുന്നത്.

അച്ഛനെ ഒരുപാട് സ്‌നേഹിക്കുന്നു എന്നും ഒത്തിരി മിസ് ചെയ്യുന്നെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തോടൊപ്പം ശ്രീലക്ഷ്മി കുറിച്ചു. ഇതേ ചിത്രം ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ളത് എന്ന അടിക്കുറിപ്പോടെ മുമ്ബും ശ്രീലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.

അവതാരകയും നടിയുമായ ശ്രീലക്ഷ്മി ജഗതി ശ്രീകുമാറിന് കലയിലുണ്ടായ മകളാണ്.

പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ആദ്യ സീസണില്‍ മത്സരാര്‍ത്ഥിയായിരുന്നു. 2019 നവംബറിലായിരുന്നു ജിജിനുമൊത്തുള്ള ശ്രീലക്ഷ്മിയുടെ വിവാഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News