മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പ്രദേശത്തെ എസ്എഫ്ഐ നേതാക്കളെ കരുതല്‍ തടങ്കലിലാക്കി ഗുജറാത്ത് സര്‍ക്കാര്‍. ആരവല്ലി ജില്ലയിലെ എസ് എഫ് ഐ സംഘാടക സമിതി കണ്‍വീനര്‍ മാന്‍സി റാവല്‍,കമ്മിറ്റി അംഗം കവല്‍ എന്നിവരെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പൊലീസ് വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
മുഖ്യമന്ത്രി വിജയഭായ് രൂപാണി ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ഗ്രാമമായ ബയാഡില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. അതിന്റെ പേരിലാണ് അറസ്റ്റ്.
മാന്‍സിയ്ക്ക് ബുധനാഴ്ച പരീക്ഷ എഴുതേണ്ടതാണൈന്ന് വ്യക്തമാക്കിയിട്ടും പൊലീസ് അറസ്റ്റില്‍ നിന്ന് പിന്‍വാങ്ങിയില്ല. ആരവല്ലി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ കഴിയുന്ന മാന്‍സി അവിടെയിരുന്നു പഠിയ്ക്കുന്ന ചിത്രം ഒപ്പം അറസ്റ്റിലായ കവല്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഇരുപതുകാരിയായ ഒരു എസ് എഫ് ഐ പ്രവര്‍ത്തകയെപ്പോലും ഭയപ്പെടുന്ന അവസ്ഥയില്‍ ഗുജറാത്തിലെ സര്‍ക്കാര്‍ എത്തി എന്നത് ദയനീയമാണെന്ന് എസ്എഫ്‌ഐ ഗുജറാത്ത് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി.അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ആരവല്ലിയില്‍ എസ് എഫ് ഐ പ്രവര്‍ത്തനം സജീവമാക്കിയിരുന്നു. മാന്‍സിയുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനത്തില്‍ പല കോളേജിലും എസ് എഫ് ഐ സ്വാധീനം ഉറപ്പിക്കുകയും ചെയ്തു.

Get real time update about this post categories directly on your device, subscribe now.