മറ്റുള്ളവരുടെ സ്വകാര്യത എല്ലാവരും മാനിക്കണം. അങ്ങനെയല്ലാതെ ഇതൊക്കെ ചെയ്യുമ്ബോള്‍ അത്തരം ഉദ്ദേശങ്ങള്‍ ഉള്ളവര്‍ അവരുടെ ജീവിതം നശിപ്പിക്കുകയാണ്: അഹാനാ കൃഷ്ണ കുമാര്‍

നടന്‍ കൃഷ്ണകുമാറിന്‍റെ വീട്ടിലേക്ക് ക‍ഴിഞ്ഞ ദിവസം അതിക്രമിച്ച് കയറിയ സംഭവം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കൃഷ്ണകുമാറിന്‍റെ മകളും നടിയുമായ അഹാനയെ കാണമെന്ന ആവശ്യമുന്നയിച്ചാണ് ക‍ഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഒരു യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയത്. തിരുവനന്തപുരത്ത് ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലുള്ള കൃഷ്ണ കുമാറിന്റെ വീട്ടിലെത്തുന്നത്. തങ്ങളുടെ സുരക്ഷയെ കുറിച്ച്‌ അന്വേഷിച്ച ഏവരോടും നന്ദി പറയുകയാണ് അഹാന പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

അഹാന പങ്കുവെച്ച കുറിപ്പിങ്ങനെ

കഴിഞ്ഞ ദിവസം രാത്രി എന്‍റെ വീട്ടില്‍ സംഭവിച്ച കാര്യത്തെ കുറിച്ച്‌ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. ഒരാള്‍ രാത്രി പത്ത് മണിക്ക് ഗേറ്റ് ചാടികടന്ന് വീട്ടിലേക്കെത്തി. എന്‍റെ ആരാധകനാണെന്നും കാണാന്‍ വന്നതാണെന്നുമാണ് അയാള്‍ പറഞ്ഞത്.

പക്ഷേ ഞങ്ങള്‍ ഗേറ്റ് തുറക്കാന്‍ മടിച്ചിട്ടും അയാള്‍ ചാടി കടന്നു, അതിനുപിന്നില്‍ മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരിക്കാം,

ഞാന്‍ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. ഞാന്‍ അദ്ദേഹത്തെ വിധിക്കുകയല്ല. എങ്കില്‍ പോലും ഇതുപോലെ ചെയ്യുന്നത് അവരുടെ മനസിന്റെ പ്രശ്‌നമാണ്. ഗേറ്റിന് മുകളില്‍ കൂടി ചാടിയ അദ്ദേഹം വീട്ടിലേക്ക് തള്ളി കയറാന്‍ ശ്രമിച്ചു. പക്ഷേ ഞങ്ങള്‍ വാതിലുകള്‍ നേരത്തെ ലോക്ക് ചെയ്തിരുന്നു. പിന്നാലെ വരാന്തയിലെത്തിയ അയാള്‍ ഉച്ചത്തില്‍ മൊബൈല്‍ ഫോണില്‍ പാട്ടുകള്‍ വെച്ചിരുന്നു. പോലീസിനോട് നന്ദി പറയുകയാണ് ഞങ്ങളിപ്പോള്‍. വിളിച്ച്‌ അറിയിച്ച്‌ 15 മിനിറ്റിനകം തന്നെ അവര്‍ സ്ഥലത്തെത്തി. അയാളിപ്പോള്‍ പോലീസ് സ്റ്റേഷനിലാണുള്ളത്.

എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് അയാള്‍ പോലീസുകാരോട് പറഞ്ഞത്. ഇതൊന്നും ഒരു തരത്തിലും എന്നെ ആകര്‍ഷിക്കുന്നതല്ല. പേടിപ്പെടുത്തുന്ന തരത്തില്‍ കൂടുതലൊന്നും സംഭവിക്കാതിരുന്നതിന് ഞാനിപ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ്. ഇക്കാര്യങ്ങളെ കുറിച്ച്‌ അന്വേഷിക്കുന്ന എല്ലാവരോടും നന്ദിയുണ്ട്. എല്ലാമിപ്പോള്‍ നിയന്ത്രണത്തിലായി.വളരെയധികം പേടി ഉണ്ടാക്കിയ ഒരു സംഭവമായിരുന്നിത്. ഞങ്ങളുടെ കുടുംബം മുഴുവന്‍ പേടിച്ചു പോയി. സിനിമയിലൊക്കെ നടക്കുന്നത് പോലെ ജീവിതത്തില്‍ സംഭവിക്കുമെന്ന് നമ്മള്‍ പ്രതീക്ഷിക്കില്ലല്ലോ.

മറ്റുള്ളവരുടെ സ്വകാര്യത എല്ലാവരും മാനിക്കണം. അങ്ങനെയല്ലാതെ ഇതൊക്കെ ചെയ്യുമ്ബോള്‍ അത്തരം ഉദ്ദേശങ്ങള്‍ ഉള്ളവര്‍ അവരുടെ ജീവിതം നശിപ്പിക്കുകയാണ്. അക്രമിക്കാന്‍ ശ്രമിച്ച ആളുടെ നാടോ വീടോ അയാളുടെ സര്‍ നെയിം എന്താണെന്നൊക്കെയുള്ളത് ഇവിടെ വിഷയമല്ല. വീട്ടില്‍ നടന്ന സംഭവങ്ങളെ ദയവായി എന്റെ അഭിപ്രായങ്ങളെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഇക്കാര്യങ്ങള്‍ വളച്ചൊടിക്കരുത്. ആ സമയത്ത് ഇളയ സഹോദരി ഹന്‍സികയുടെ ഇടപെലാണ് കൂടുതല്‍ അപകടത്തില്‍ നിന്ന് രക്ഷിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News