ജന്മനാ കാലുകൾക്ക് ശേഷിയില്ല, പരസഹായം ഇല്ലാതെ വെള്ളം പോലും കുടിക്കാനാകില്ല; എന്നിട്ടും ശാരീരിക പരിമിതികൾ മറികടന്ന് അരുണ്‍ നട്ടത് 50 വാഴക്കന്നുകള്‍

ജന്മനാ കെെകാലുകള്‍ക്ക് ശേഷിയില്ലെങ്കിലും വ്യക്തമായി സംസാരിക്കാനോ പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാനാകില്ലെങ്കിലും അരുണ്‍ ചുറ്റുമുള്ളവര്‍ക്ക് കാട്ടിത്തരുന്നത് പ്രതിസന്ധികള്‍ എന്തുമാകട്ടെ നിശ്ചയദാര്‍ഢ്യം അസാധ്യമെന്ന് കരുതുന്നത് പോലും സാധ്യമാക്കുമെന്ന സത്യമാണ്.

കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങിയാണെങ്കിലും അരുണ്‍ നട്ടത് 50 വാ‍ഴകളാണ്. ഈ ശാരീരിക പരിമിതികൾ ഒന്നും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് പ്രശ്നമല്ല. മറ്റൊരാൾ പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കുറച്ച് ഭാഗത്താണ് അരുണ്‍ കൃഷി ചെയ്യുന്നത്. കൃഷിയോടുള്ള അരുണിന്‍റെ താല്പര്യവും ആഗ്രഹവും മനസ്സിലാക്കി കൃഷി ചെയ്യാൻ അനുവദിക്കുകയായിരുന്നു.

കണ്ണൂര്‍ ലവേ‍ഴ്സ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് അരുണിന്‍റെ കൃഷിയോടുള്ള സ്നേഹത്തെക്കുറിച്ച് പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകളാണ് അരുണിന് പ്രേത്സാഹനമറിയിച്ച് രംഗത്ത് വന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ് ചുവടെ;

ജന്മനാ കാലുകൾക്ക് ശേഷിയില്ല, വ്യക്തമായി സംസാരിക്കാൻ കഴിയില്ല, പരസഹായം ഇല്ലാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ പറ്റില്ല. പക്ഷേ അരുൺ ഒറ്റക്ക് ആണ് ഇവിടെ 50 വാഴ വെച്ചത്. കൈകൾ നിലത്തൂന്നി നിരങ്ങി നീങ്ങി വേണം അരുണിന് സഞ്ചരിക്കാൻ.

ഇങ്ങനെയാണെങ്കിലും കൈക്കോട്ട് എടുത്ത് മണ്ണ് കിളച്ച് വാഴക്കന്ന് നടുമ്പോൾ അരുണിന് ഈ ശാരീരിക പരിമിതികൾ ഒന്നും പ്രശ്നമല്ല.ഇത് ആദ്യമായല്ല അരുൺ കൃഷി ചെയ്യുന്നത്. മറ്റൊരാൾ പാട്ടത്തിന് എടുത്ത സ്ഥലത്തിൽ കുറച്ച് ഭാഗത്ത് അരുണിന്റെ ആഗ്രഹം മനസ്സിലാക്കി കൃഷി ചെയ്യാൻ അനുവദിക്കുകയായിരുന്നു…
അതിരാവിലെ തുടങ്ങും അരുൺ കൃഷിയിടത്തിൽ അധ്വാനം. ചെറിയ സഹായമൊക്കെ ഒപ്പം ഉള്ളവർ ചെയ്തു നൽകും.അരുൺ ഒരു ഊർജ്ജം ആണ്, പ്രചോദനം ആണ്. ശരീരം അല്ല, മനസ്സാണ് എല്ലാത്തിനും അടിസ്ഥാനവും കരുത്തും എന്ന് തെളിയിക്കുക ആണ് അരുൺ തൻ്റെ ജീവിതത്തിലൂടെ..

Posted by Vivek Thachan on Monday, 4 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News