മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി എം ആർ മുരളി അധികാരമേറ്റു

മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി എം ആർ മുരളി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബോർഡ് അംഗമായി കെ മോഹനനും സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് നടന്ന സത്യപ്രതിജ്ഞ ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

മലബാർ ദേവസ്വം ബോർഡിൻ്റെ ആറാമത് പ്രസിഡൻ്റായാണ് എം ആർ മുരളി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ബോർഡ് അംഗമായി കെ മോഹനനും സത്യപ്രതിജ്ഞ ചെയ്തു. കോഴിക്കോട് അഴകൊടി ദേവിക്ഷേത്ര ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. മലബാർ ദേവസ്വം ബോർഡിനെ നല്ല നിലയിൽ സഹായിച്ച സർക്കാരാണ് പിണറായി ‘സർക്കാരെന് മന്ത്രി പറഞ്ഞു. 168 കോടിയുടെ സഹായം നാലര വർഷം കൊണ്ട് നൽകിയെന്നും മന്ത്രി അറിയിച്ചു

ജീവനക്കാരുടെ സമരം ന്യായമാണ് കഴിയുന്നത്ര വേഗത്തിൽ പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സി പി ഐ എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും മുൻ ഷൊർണൂർ നഗരസഭാ ചെയർമാനുമാണ് എം ആർ മുരളി. പുതിയ ഉത്തരവാദിത്വം വിശ്വാസികൾക്കൊപ്പം നിന്ന് നിർവഹിക്കുമെന്ന് എം ആർ മുരളി പറഞ്ഞു.

ജീവനക്കാരുടെ ന്യായമായ സമരം പരിഹരിക്കാൻ ഇടപെടുമെന്നും എം ആർ മുരളി വ്യക്തമാക്കി. ബോർഡ് അംഗമായ കെ മോഹനൻ സി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും തിരുവമ്പാടി നിയോജക മണ്ഡലം സെക്രട്ടറിയുമാണ്.

എ പ്രദീപ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, ചുമതല ഒഴിഞ്ഞ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഒ കെ വാസു മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News