പക്ഷിപ്പനി: തമി‍ഴ്നാട് അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കര്‍ശന പരിശോധന

കേരളത്തിൽ പക്ഷിപ്പനിയെ തുടർന്ന് തമിഴ്നാട് അതിർത്തിയിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾക്ക് പരിശോധന കർശനമാക്കി തമിഴ്നാട് മൃഗസംരക്ഷണ വകുപ്പ്.

കേരളത്തിലെ ചില ജില്ലകളിൽ പക്ഷിപ്പനി പടരുന്നത് കണക്കിലെടുത്ത് അതിർത്തിയിൽ തമിഴ്നാട് പ്രതിരോധ പ്രവർത്തനം തുടങ്ങി.

കേരളത്തിൽ നിന്നും പോകുന്ന വാഹനങ്ങളും മറ്റും പരിശോധിക്കാനും പ്രതിരോധ മരുന്ന് തളിക്കാനും തമിഴതിർത്തിയായ പുളിയറയിലാണ് പരിശോധന കേന്ദ്രം തുറന്നത്. ഒരു ഡോക്ടറുടെ നേതൃത്വത്തിൽ ദിവസം മൂന്ന് ഷിഫ്റ്റുകളിലായി പരിശോധന ഏർപ്പെടുത്തി.

ഇത് മൂന്ന് മാസം തുടരുമെന്ന് വെറ്റിനറി സർജൻ ജോൺ സുബാഷ്പറഞ്ഞു.. തമിഴ്നാട്ടിൽ നിന്ന് കേരളത്തിൽ കോഴിയെ എത്തിച്ച ശേഷം തിരികെ കോഴിയെ കയറ്റാൻ തമിഴ്നാട്ടിലേക്ക് പോയ മൂന്ന് ലോറികൾ തിരിച്ചയച്ചു. ലോറികളിൽ കോഴി കാഷ്ഠം കണ്ടതിനെ തുടർന്നാണ് ലോറികൾ തിരിച്ചയച്ചത്.

വാഹനം ക്ലീൻ ചെയ്ത ശേഷം മാത്രമെ തമിഴ്നാട്ടിലേക്ക് കടത്തിവിടുകയുള്ളൂ . ഇവിടെ നിന്നും പോകുന്ന എല്ലാ വാഹനങ്ങളുടേയും ടയറിലും മറ്റും മരുന്ന് തളിക്കുന്നുണ്ട്. കൂടാതെ റോഡിൽ ക്ലോറിനേറ്റ് ചെയ്ത് ഇതിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

തമിഴ്നാട്ടിൽ നിന്നും ഇറച്ചികോഴികളെ ഇവിടെത്തിച്ച് തിരിച്ചുപോകുന്ന വാഹനത്തിൽ കാഷ്ടം അടക്കം ഇല്ലന്ന് ഉറപ്പാക്കിയതിന് ശേഷമാണ് കടത്തിവിടുന്നത്. ഇവിടെ നിന്നും കോഴിത്തീറ്റ, വളത്തിനായി കോഴിയുടെ അടക്കം അവശിഷ്ടങ്ങൾ ഇവ കയറ്റിയ വാഹനങ്ങൾ എന്നിവ കടത്തിവിടുന്നില്ല. എന്നാൽ തമിഴ്നാട്ടിൽ നിന്നും ഇറിച്ചകോഴിയടക്കം കേരളത്തിലേക്ക് കൊണ്ടുവരുന്നത് പരിശോധിക്കാനും മറ്റും കേരള അതിർത്തിയിൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News