കണ്ണൂര്‍ കോടിയേരിയില്‍ ആര്‍എസ്എസ് ആക്രമണം; സിപിഐഎം പ്രവര്‍ത്തകരുടെ വീടും രക്തസാക്ഷി മന്ദിരവും തകര്‍ത്തു

കണ്ണൂർ കൊടിയേരിയിൽ സി പി ഐ എം പ്രർത്തകരുടെ വീടുകൾക്ക് നേരേയും രക്തസാക്ഷി സ്മാരക മന്ദിരത്തിന് നേരെയും ആർ എസ് എസ് ആക്രമണം.

കോടിയേരി വയലിൽ സി എച്ച്‌ സത്യനാഥന്റെ വീടിന്റെയും സിപിഐ എം അനന്തോത്ത്‌ ബ്രാഞ്ചാഫീസ്‌ പ്രവർത്തിക്കുന്ന മധുസ്‌മാരകത്തിന്റെയും ജനൽചില്ലുകളാണ് തകർത്തത്‌.

ഇടയിൽപീടികയിലെ സിപിഐ എം ന്റെ കൊടിമരവും നശിപ്പിച്ചു.ബൈക്കുകളിലെത്തിയ സംഘമാണ്‌ ആക്രമണം നടത്തിയത് അക്രമമുണ്ടായ വീടും പാർടി ഓഫീസും എ എൻ ഷംസീർ എംഎൽഎ, സി കെ രമേശൻ, വി പി വിജേഷ്‌, പി പി ഗംഗാധരൻ എന്നിവർ സന്ദർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News