പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ജനുവരിയില്‍; സമ്മേളനം രണ്ട് ഘട്ടങ്ങളിലായി

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരിയിൽ ചേരാൻ തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായിട്ടാകും സമ്മേളനം നടക്കുക. ആദ്യഘട്ടം ജനുവരി 29ന് ആരംഭിക്കും. ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കും.

അന്ന് തന്നെ ആദ്യഘട്ടം അവസാനിക്കും. ഇതിന് ശേഷം മാർച്ച് 8 മുതലാണ് രണ്ടാം ഘട്ട സമ്മേളനം ആരംഭിക്കുക. ഏപ്രിൽ 8 വരെ നീളുന്ന രണ്ടാം ഘട്ട സമ്മേളനത്തിൽ ബഡ്‌ജറ്റ്‌ ചർച്ച നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും സമ്മേളനം ചേരുക.

കര്‍ഷക ബില്ല് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതിനിടെ കൊവിഡ് നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News