വാക്സിൻ വിതരണം ജനുവരി 13ന് ആരംഭിക്കും; വിതരണം കോവിൻ ആപ്പ് രജിസ്‌ട്രേഷൻ വഴി

രാജ്യത്ത് ജനുവരി 13 മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണത്തിന് സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

വാക്‌സിന്‍ സംഭരിക്കാന്‍ 29000 കോള്‍ സ്‌റ്റോറേജുകള്‍ തയ്യാറാണെന്നും കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മെഗാ വാക്‌സിന്‍ സംഭരണശാലകളും സജ്ജമായതായും മന്ത്രാലയ വക്താക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മെഗാ വാക്‌സിന്‍ സംഭരണശാലകളില്‍ നിന്നാണ് സംസ്ഥാനങ്ങളുടെ സംഭരണശാലകളിലേക്ക് വാക്‌സിന്‍ എത്തിക്കുക.

ഡ്രൈ റണില്‍ എല്ലാ നടപടികളും വിലയിരുത്തിക്കഴിഞ്ഞതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.

37 വാക്സിന് വിതരണ കേന്ദ്രങ്ങളും 4 സംഭരണ കേന്ദ്രങ്ങളുമാണ് വാക്സിന്‍ ശേഖരിക്കാനും വിതരണം ചെയ്യാനുമായി തയ്യാറാക്കിയിട്ടുള്ളത്. വ്യോമമാര്‍ഗമാകും വാക്സിന്‍ എത്തിക്കുക.

കോവിൻ ആപ്പ് രജിസ്‌ട്രേഷൻ വഴിയാകും വാക്സിൻ വിതരണം. മുൻഗണന പട്ടികയിൽ ഉള്ളവർക്ക് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല. 1 കോടിയോളം വരുന്ന ആരോഗ്യ പ്രവർത്തകർക്കും 2 കോടിയോളം വരുന്ന കോവിഡ് മുന്നണി പോരാളികൾക്കും രജിസ്‌ട്രേഷൻ ആവശ്യമില്ല.

കഴിഞ്ഞ ദിവസമാണ് കോവിഡിനെതിരെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിച്ച കോവിഷീല്‍ഡിനും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിനും അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്. കോവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News