ശൂരനാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ പൂജാരിയും പീഡന വിവരം മറച്ചുവെച്ച അമ്മയും അറസ്റ്റില്‍

കൊല്ലം ശൂരനാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ പൂജാരിയും പീഡന വിവരം മറച്ചുവെച്ച കുട്ടിയുടെ അമ്മയേയും പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശി അഭിലാഷാണ് പിടിയിലായത്, പെൺകുട്ടിയുടെ അമ്മ ഉൾപ്പടെ ഇരുവരേയും റിമാന്റ് ചെയ്തു.

ശൂരനാട് സ്വദേശിയും രണ്ടു തവണ വിവാഹിതയായ യുവതിയുടെ കാമുകനാണ് വ്യാജ പൂജാരി അഭിലാഷെന്ന് പോലീസ് പറഞ്ഞു. വാടകകക്ക് എടുത്ത വീട്ടിൽ വെച്ചാണ് പീഡനം. കുട്ടി അറിയിച്ചതനുസരിച്ച് അമ്മൂമ്മ എത്തി കുട്ടിയെ കൂട്ടികൊണ്ടു പോയതിനു ശേഷമാണ് പീഡന വിവരം പുറത്തറിയുന്നത്.

അമ്മൂമ്മ പരാതി നൽകിയതറിഞ്ഞ് വ്യാജപൂജാരിയും യുവതിയും മുങ്ങി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പ്രതികളെ പിടികൂടുന്നത്.ഇരുവരേയും റിമാന്റ് ചെയ്തുവെന്ന് ശൂരനാട് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News