അസാമാന്യമായ അഭിനയ
മികവ് കൊണ്ട് എക്കാലവും അമ്പരിപ്പിക്കുന്ന നടനാണ് മോഹന്‍ലാല്‍. അദ്ദേഹം വര്‍ക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ മലയാളികൾ പങ്ക് വെച്ചു കൊണ്ടിരിക്കുന്നത്.
എത്ര തിരക്കുണ്ടെങ്കിലും എല്ലാ ദിവസവും താന്‍ വര്‍ക്ക് ഔട്ട് ചെയ്യാന്‍ ശ്രമിക്കാറുണ്ടെന്നാണ് മോഹന്‍ലാല്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്.
‘എന്തും ആരംഭിക്കാന്‍ മോട്ടിവേഷന്‍ ആവശ്യമാണ്. ശീലങ്ങളാണ് നിങ്ങളെ മുന്നോട്ട് നയിക്കുന്നത്. നല്ല ശീലങ്ങള്‍ പിന്തുടരൂ,’ എന്നും മോഹന്‍ലാല്‍ വീഡിയോക്കൊപ്പം ഫേസ്ബുക്കിലെഴുതി.
താരത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് വര്‍ക്ക് ഔട്ട് വീഡിയോയ്ക്ക് കീഴെ കമന്റ ചെയ്തിരിക്കുന്നത്.
പ്രായത്തെ കുറിച്ചുള്ള കമന്റുകളാണ് വരുന്നവയില്‍ അധികവും.സ്വീറ് സിക്സ്റ്റി എന്നാണ് പലരും വിശേഷിപ്പിച്ചിരിക്കുന്നത്
“ഇതെന്താ ചുമ്മാ പിള്ളാരെ പോലെ”
നിങ്ങൾക്ക് 60 തന്നെയാണോ പ്രായം….എന്തൊരു എനർജി ആണ് ഭായി
ഒരു 30-35… ഇനിയും അങ്ങ് കുറഞ്ഞാൽ പ്രണവിന്റെ ചേട്ടൻ ആണെന്നെ പറയൂ…ഇങ്ങനെ ആരാധകരുടെ ഒട്ടേറെ കമന്റുകൾ ഉണ്ട്
ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന മോഹന്‍ലാല്‍ന്റെ പഴയ ഒരു ചിത്രം മലയാളികൾ മറന്നിട്ടുണ്ടാവില്ല . മോഹന്‍ലാല്‍ വെറുതേ പുഷ് അപ്പ് എടുക്കുകയായിരുന്നില്ല മകന്‍ പ്രണവ് മോഹന്‍ലാലും ബന്ധുവായ മോഹനും മോഹന്‍ ലാലിന് മുകളില്‍ ഉണ്ടായിരുന്നു
മക്കളായ പ്രണവും വിസ്മയയും ഫിറ്റ്നസിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല.ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അച്ഛന്റെ പാത പിന്തുടർന്ന് മകള്‍ വിസ്മയ 22 കിലോ ശരീര ഭാരമാണ് കുറച്ചത്.വിസ്മയ യുടെ വർക് ഔട്ട് വിഡിയോയും വൈറൽ ആയിരുന്നു.തായ്‌ലന്‍ഡിലെ ഫിറ്റ്‍നെസ് ക്യാംപില്‍ നിന്നുള്ള വിസ്മയയുടെ വീഡിയോ വൈറൽ ആയിരുന്നു. തായ്‌ലാന്‍ഡിലെ ഫിറ്റ്‍കോ ഫിറ്റ്‍നെസ് ക്യാംപിൽ ടോണി ഒലിൻ എന്ന പരിശീലകന്‍റെ ശിക്ഷണത്തിൽ ആയോധനകല അഭ്യസിക്കുന്ന വിഡിയോയാണ് വിസ്മയ പങ്ക് വെച്ചത്
View this post on Instagram
പ്രണവ് അഭിനയിച്ച ആദിയിലെ പാര്‍ക്കൗര്‍ രംഗങ്ങള്‍ ഡ്യുപ്പ്ല്ലാതെയാണ് അഭിനയിച്ച്ത്. . “പ്രണവ് അനായാസേനയായാണ് ആ രംഗങ്ങള്‍ ചെയ്തത്. അപ്പു ഒരു ബില്‍ഡിംഗില്‍ നിന്നും അടുത്തതിലേക്ക് ചാടിയത് കൂളായാണ്. സാഹസികതയുടെ കാര്യത്തില്‍ അച്ഛന്‍രെ മകന്‍ തന്നെയാണ് പ്രണവ്” എന്നാണ് ജിത്തു ജോസെഫിന്റെ കമന്റ്
മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 ഇറങ്ങുന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് ആരാധകര്‍. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ മാര്‍ച്ച് 26നാണ് തിയറ്ററുകളിലെത്തുന്നത്.

Get real time update about this post categories directly on your device, subscribe now.