കോവിഡ് വാക്സിൻ രജിസ്ട്രേഷൻ: വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്

കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സംബന്ധിച്ചുള്ള വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇതു സംബന്ധിച്ച ജാഗ്രതാ നിര്‍ദേശം പൊലീസ് നല്‍കിയത്.

പേര് രജിസ്റ്റർ ചെയ്യാൻ മുൻ‌കൂർ പണം അടയ്ക്കാനായി പേയ്മെന്റ് ലിങ്കുകൾ നൽകി പൊതുജനങ്ങളെ കബളിപ്പിക്കാനും, ആധാർ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ ആവശ്യപ്പെട്ട് അതിലൂടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പു നടത്താനും സാധ്യതയുണ്ടെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

കോവിഡ് വാക്സിൻ രജിസ്ട്രേഷൻ: വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കുക

COVID-19 വാക്സിൻ ലഭിക്കാനായി ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട്‌ ഫോണിലൂടെയും ഇ മെയിൽ മുഖേനയും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പേര് രജിസ്റ്റർ ചെയ്യാൻ മുൻ‌കൂർ പണം അടയ്ക്കാനായി പേയ്മെന്റ് ലിങ്കുകൾ നൽകി പൊതുജനങ്ങളെ കബളിപ്പിക്കാനും, ആധാർ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ ആവശ്യപ്പെട്ട് അതിലൂടെ ബാങ്ക് വിവരങ്ങൾ ശേഖരിച്ചു തട്ടിപ്പു നടത്താനും സാധ്യതയുണ്ട്.

കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് സർക്കാറിൻ്റെയോ സർക്കാർ ഏജൻസികളുടെയോ വെബ്സൈറ്റുകളോ അറിയിപ്പുകളോ മാത്രം ശ്രദ്ധിക്കുക. വ്യാജ ഇ മെയിൽ സന്ദേശങ്ങളും ഫോൺസന്ദേശങ്ങളും അവഗണിക്കുക. കൂടാതെ ഇതിനായി നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് വിവരങ്ങളോ മറ്റുള്ളവർക്ക് നൽകാതിരിക്കുക.

കോവിഡ് വാക്സിൻ രജിസ്ട്രേഷൻ:
വ്യാജ സന്ദേശങ്ങൾക്കെതിരെ
ജാഗ്രത പാലിക്കുക

COVID-19 വാക്സിൻ ലഭിക്കാനായി ഓൺലൈൻ …

Posted by Kerala Police on Tuesday, 5 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News