കോന്നിയില്‍ ‘ജനകീയ സഭ’യുമായി എംഎല്‍എ കെയു ജനീഷ് കുമാര്‍

കോന്നിയില്‍ പൊതുജന സേവനത്തില്‍ പുതിയ മാതൃകകളുമായി എംഎല്‍എ കെയു ജനീഷ് കുമാര്‍ ജനങ്ങള്‍ക്കിടയിലേക്ക്. ജനകീയ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട് ജനസമക്ഷം വച്ച് തന്നെ മിക്കവാറും കാര്യങ്ങള്‍ക്ക് പരിഹാരം കാണുകയെന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും കോര്‍ത്തിണക്കിയാണ് ജനകീയ സഭ സംഘടിപ്പിക്കുക.

കോന്നി നിയോജക മണ്ഡലത്തിലെ 150 കേന്ദ്രങ്ങളിലാണ് ‘ജനകീയസഭ’ സംഘടിപ്പിക്കുക. പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ജനുവരി 6 ന് പ്രമാടം ഗ്രാമ പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പില്‍ നടക്കും.

ജനപ്രതിനിധികളും,വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരും പ്രദേശങ്ങളില്‍ നേരിട്ടെത്തി ജനകീയ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും, പരിഹരിക്കുകയും ചെയ്യുന്ന പരിപാടിയാണ് ജനകീയ സഭ. ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ സഭയില്‍ പങ്കെടുത്ത് ജനങ്ങള്‍ക്ക് നേരിട്ട് ഉന്നയിക്കാം.

ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും പരമാവധി പ്രശ്‌നങ്ങള്‍ക്ക് സഭയില്‍ വച്ചു തന്നെ പരിഹാരമുണ്ടാക്കി നല്കും. കാലതാമസമുള്ളവ സമയബന്ധിതമായി പരിഹരിക്കും.

റവന്യൂ, പോലീസ്, എക്‌സൈസ്, പഞ്ചായത്ത്, ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലെയ്‌സ്’, ഗ്രാമവികസനം,പട്ടികജാതി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനകീയ സഭയില്‍ പങ്കെടുക്കുന്നതോടെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും. ആദ്യസഭയില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സഭ സംഘടിപ്പിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News