നവകേരളത്തിനായി പ്രാദേശിക ജനപ്രതിനിധിക‍ളുമായി സംവദിക്കാന്‍ മുഖ്യമന്ത്രി

പോയ അഞ്ചുവര്‍ഷക്കാലം ഇടതുപക്ഷ ഗവണ്‍മെന്‍റ് നിലമൊരുക്കിയ നവകേരളത്തിന്‍റെ പൂര്‍ത്തീകരണത്തിന് പുതിയ നിര്‍ദേശങ്ങളും പിന്‍തുണയും തേടി കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി സംവദിക്കുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് സംവാദം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങളുടെയും സാമൂഹ്യ-സാംസ്കാരിക മേഖലയിലെ പ്രമുഖരുടെ നവകേരള രൂപീകരണത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ തേടി ഇടുക്കി ഒ‍ഴികെയുള്ള ജില്ലകളിലെ സന്ദര്‍ശനം ക‍ഴിഞ്ഞ ദിവസമാണ് പൂര്‍ത്തീകരിച്ചത്

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായും നാളെ (06-1-2021) ഓൺലൈൻ സംവിധാനം ഉപയോഗിച്ചു സംവദിക്കുന്നതായിരിക്കും.

സംസ്ഥാനത്തിൻ്റെ വികസനത്തിനും, കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, പദ്ധതികൾ കൂടുതൽ ഫലപ്രദമായി നടത്തുന്നതിനും അവരുടെ പിന്തുണ തേടുന്നതായിരിക്കും.

കേരളത്തിൻ്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കും സംസ്ഥാന സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഒത്തൊരുമയോടെ മുന്നോട്ടു പോകേണ്ടതുണ്ട്. ആ സന്ദേശം ജനപ്രതിനിധികളുമായി പങ്കു വയ്ക്കും.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളുമായും നാളെ (06-1-2021) ഓൺലൈൻ…

Posted by Pinarayi Vijayan on Tuesday, 5 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News