ടി വി പത്മനാഭന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ ടി വി പത്മനാഭന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

അധ്വാനിക്കുന്ന ജനവിഭാഗങ്ങളോട് പ്രതിബദ്ധതയും മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികതയോട് അര്‍പ്പണമനോഭാവവും പുലര്‍ത്തിയ പത്രപ്രവര്‍ത്തകനായിരുന്നു ടി.വി. പത്മനാഭന്‍. ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ നിസ്തുലമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് എട്ടുമണിക്കായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്‌ച പകല്‍ രണ്ടിന്.

എറണാകുളം വൈറ്റില കാച്ചപ്പള്ളി റോഡില്‍ മേപ്പിള്ളില്‍ വീട്ടിലായിരുന്നു താമസം. 36 വര്‍ഷത്തെ സേവനത്തിനുശേഷമാണ് ദേശാഭിമാനിയില്‍ നിന്നു വിരമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here