കല്ലുവാതുക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു

കൊല്ലം കല്ലുവാതുക്കലിൽ കരിയിലകൂട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു.പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് എസ്.എ.റ്റി ആശുപത്രിയിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പ്രയത്നിച്ചെങ്കിലും വിഫലമായി.

മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച് കരിയിലകൂട്ടത്തിനിടയിൽ അനാഥമാക്കിയ നവജാതശിശു ഒടുവിൽ മരണത്തിനു കീഴടങി. തിരുവനന്തപുരം എസ് ഐ ടി ആശുപത്രിയിലാണ് മരണം.വൈകുന്നേരം 7.15 ഒടെയാണ് മരണം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വെറ്റിലേറ്റർ ഐസിയുവിൽ ആയിരുന്നു കുട്ടി . ഹൃദയ സംബന്ധവും , ശ്വാസതടസവും തുടർന്നാണ് മരണമെന്ന് പ്രാഥമിക നിഗമനം.

പ്രസവിച്ച് 12 മണിക്കൂർ പ്രായമുള്ള നവജാതശിശുവിനെ കല്ലുവാതുക്കലിൽ ഊഴായിക്കോട് ക്ഷേത്രത്തിന് സമീപം സുദർശൻ പിള്ളയുടെ പുരയിടത്തിലെ കരിയില കൂട്ടത്തിനിടയിൽ നിന്നാണ് കുഞ്ഞിനെ കിട്ടിയത്.കുഞ്ഞ് കരയുന്ന ശബ്ദം കേട്ടിരുന്നെങ്കിലും പൂച്ചയാണെന്നു കരുതി.രാവിലെ കുഞ്ഞിന്റെ ഞരങൽ കേട്ട സുദർശനൻ പിള്ളയുടെ മകൾ രേഷ്മ നടത്തിയ തെരച്ചിലിലാണ് കരിയില കൊണ്ടു മൂടി വെച്ചിരിക്കുന്നനിലയിൽ ഉടുതുണിയില്ലീതെ പൊക്കിൾ കൊടി നീക്കം ചെയ്യാത്ത നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്.

കുട്ടിയെ കുളിപ്പിച്ച് ശേഷം പോലീസിനെ അറിയിച്ചു.തുടർന്ന് പൊലീസെത്തി കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ഐസിയുവിലും തുടർന്ന് വെന്റിലേറ്റിലേക്കും മാറ്റി.വീണ്ടും ആരോഗ്യനില വഷളായതിനെ തുടർന്ന് വെൻറിലേറ്റർ ഐസിയു സംവിധാനമുള്ള ആംബുലൻസിൽ തിരുവനന്തപുരം എസ് ഐ ടി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കുട്ടിയുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here