കല്ലുവാതുക്കലില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സ്ഥലം പൊലീസ് സംഘം പരിശോധിച്ചു

നവജാതശിശുവിനെ ഉപേക്ഷിച്ച സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തി. 12 മണിക്കൂർ പ്രായമായ ചോരക്കുഞ്ഞിനെ കരിയില കൂട്ടത്തിന്നിടയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം ഉന്നതസംഘം പരിശോധന നടത്തി. പ്രസവം നടന്നത് ഇവിടെ അല്ലെന്ന് പ്രാഥമികനിഗമനം.

പാരിപ്പള്ളി പോലീസ്,ഡോഗ് സ്കോഡ് ,സൈൻ റഫിക്ക് എക്സ്പ്രസ്,ഫോറൻസിക് വിദഗ്ധർ എന്നിവർ എത്തി പരിശോധന നടത്തി. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് ഹബീബ് നസീം, കാർഡിയോളജിസ്റ്റ് ബേബി ലേഖ, ആർഎംഒ ഷിറിൽ അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധന നടത്തി. കുട്ടി കിടന്ന് സ്ഥലങ്ങൾ പരിശോധിച്ചു.

കുട്ടിയെ ഇവിടെ കൊണ്ട് ഉപേക്ഷിച്ചത് ആകാമെന്ന് പ്രാഥമിക നിഗമനം. രക്ത ഭാഗങ്ങളും ,മറുപിള്ള ഭാഗങ്ങളും അവിടെ ഉണ്ടായിരുന്നു. തുടർന്ന് പ്രസവം അവിടെ ആയിരിക്കുമോ നടന്നത് എന്ന് സംശയം ഉടലെടുത്തിരുന്നു. മെഡിക്കൽ നടത്തിയ പരിശോധനയിൽ ഇവളെ കൊണ്ട് ഉപേക്ഷിച്ചത് ആകാം എന്ന് നിഗമനം.

കുട്ടി മരിച്ചതിനെത്തുടർന്ന് പാരിപ്പള്ളി പോലീസ് മനപൂർവ്വമല്ലാത്ത നരഹത്യ കേസെടുത്തു.
പോലീസ് അന്വേഷണം നടത്തിവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here