തില്ലങ്കേരി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; മാറ്റിവച്ച ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ തെരഞ്ഞെടുപ്പ് 21 ന്

വീണ്ടും തിരരഞ്ഞെടുപ്പ് ചൂടിലാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷൻ.യു ഡി എഫ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് മാറ്റി വച്ച തിരഞ്ഞെടുപ്പ് ഈ മാസം 21 ന് നടക്കും. മലയോര പഞ്ചായത്തുകളിൽ നേട്ടം കൊയ്തതിന്റെ ആത്മവിശ്വാസത്തിലാണ് എൽ ഡി എഫ് തില്ലങ്കേരിയിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

സി പി ഐ എം ജില്ലാ കമ്മറ്റി അംഗവും നാട്ടുകാർക്ക് സുപരിചിതനും യുവ നേതാവുമായ ബിനോയ് കുര്യനാണ് എൽ ഡി എഫ് സ്ഥാനാർഥി. തദ്ദേശ തിരഞ്ഞെടുപ്പിൽ മലയോര മേഖലയിൽ എൽ ഡി എഫ് നേടിയ മുന്നേറ്റം തില്ലങ്കേരിയിലും പ്രതിഫലിക്കും എന്നാണ് എൽ ഡി എഫ് പ്രതീക്ഷ.

നാട്ടുകാരൻ,യുവനേതാവ്,കർഷകരുടെയും ആദിവാസി വിഭാഗങ്ങളുടെയും പ്രശ്നങ്ങൾ ഉയർത്തിയുള്ള സമരങ്ങളിൽ നേതൃത്വം തുടങ്ങിയവയാണ് ബിനോയ് കുര്യന് അനുകൂല ഘടകങൾ.എൽ ഡി എഫ് സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനകൾക്ക് ജനങ്ങൾ നൽകിയ അംഗീകാരം പ്രചാരണ രംഗത്ത് നേരിട്ട് അനുഭവിക്കാൻ കഴിയുന്നുണ്ടെന്ന് ബിനോയ് കുര്യൻ പറഞ്ഞു.

തില്ലങ്കേരി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്ന ആറളം പഞ്ചായത്തിൽ യു ഡി എഫിന് ഇത്തവണ ഭരണം നഷ്ടപ്പെട്ടിരുന്നു. മലയോര മേഖലയിൽ ഉണ്ടായ തിരിച്ചടി തില്ലങ്കേരിയിലും യുഡിഎഫിന്റെ പ്രതീക്ഷകൾക്ക് മങ്ങൽ ഏല്പിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News