സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ക‍ഴിഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇ‍ളവുകള്‍ വരുത്തിയിരുന്നു.

കൊവിഡ് നിയന്ത്രണങ്ങളോടെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് അതിതീവ്ര കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും.

യു.കെയിൽ നിന്നെത്തിയ 6 പേരിലാണ് ജനിതക മാറ്റം വന്ന വൈറസ് ഇതിനകം കണ്ടെത്തിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

പുതിയ സാഹചര്യത്തില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. വയനാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ കൊവിഡ് വ്യാപം രൂക്ഷമായ സാഹചര്യവും പരിഗണനയില്‍ വന്നേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here