കോയമ്പത്തൂര്‍ പാസഞ്ചറും ഏറനാടും ഇന്ന് മുതല്‍; റിസര്‍വ് ടിക്കറ്റുകള്‍ നിര്‍ബന്ധം; സ്റ്റോപ്പില്‍ മാറ്റമില്ല

മംഗളൂരു–-നാഗർകോവിൽ ഏറനാട്‌ എക്‌സ്‌പ്രസ്‌, കോയമ്പത്തൂർ –- മംഗളൂരു എക്‌സ്‌പ്രസ്‌ ട്രെയിനുകൾകൂടി ബുധനാഴ്‌ച മുതൽ സർവീസ്‌ തുടങ്ങും. നേരത്തേ പാസഞ്ചറായി ഓടിയ കോയമ്പത്തൂർ–-മംഗളൂരു ട്രെയിനാണ്‌ പ്രത്യേക എക്‌സ്‌പ്രസായി ഓടുന്നത്‌. സ്റ്റോപ്പുകളിൽ മാറ്റമില്ല. റിസർവ്‌ ചെയ്‌ത ടിക്കറ്റ്‌ നിർബന്ധം.

ഏറനാട്‌ എക്‌സ്‌പ്രസ്‌ മംഗളൂരുവിൽനിന്ന്‌ രാവിലെ 7.20ന്‌ പുറപ്പെട്ട്‌ രാത്രി 11.20ന്‌ നാഗർകോവിലിൽ എത്തും.
തിരിച്ച്‌ അടുത്ത ദിവസം പുലർച്ചെ രണ്ടിന്‌ പുറപ്പെട്ട്‌ വൈകിട്ട്‌ ആറിന്‌ മംഗളൂരുവിൽ എത്തും. ഒരു എസി ചെയർകാറും 18 സെക്കൻഡ്‌ ക്ലാസ്‌ സിറ്റിങ്‌ കോച്ചുകളുമുണ്ടാകും.

കോയമ്പത്തൂർ–- മംഗളൂരു എക്‌സ്‌പ്രസ്‌ കോയമ്പത്തൂരിൽനിന്ന്‌ രാവിലെ 7.55ന്‌ പുറപ്പെട്ട്‌ വൈകിട്ട്‌ 6.50ന്‌ മംഗളൂരുവിൽ എത്തും. മംഗളൂരുവിൽനിന്ന്‌ പിറ്റേദിവസം രാവിലെ ഒമ്പതിന്‌ പുറപ്പെട്ട്‌ രാത്രി 7.55ന്‌ കോയമ്പത്തൂരിൽ എത്തും. 12 സെക്കൻഡ്‌‌ ക്ലാസ്‌ സിറ്റിങ് കോച്ചുകളുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here