വി ഫോര്‍ കൊച്ചിയുടെ നാല് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എറണാകുളത്ത് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരായ നാലുപേര്‍ അറസ്റ്റില്‍. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പേ വാഹനങ്ങള്‍ കയറ്റിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വി ഫോര്‍ കൊച്ചിയുടെ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വി ഫൊര്‍ കൊച്ചി കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, സൂരജ്, റാഫേല്‍, ആഞ്ചലോസ് എന്നിവരാണ് അറസ്റ്റിലായത്. പാലത്തിലെ ബാരിക്കേഡ് മാറ്റി വാഹനങ്ങളെ കടത്തിവിട്ടതിനാണ് കേസ്.

ഇന്നലെ രാത്രി 7.30നായിരുന്നു സംഭവം. ശനിയാഴ്ച മേല്‍പ്പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് നിയമവിരുദ്ധ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News