നെയ്യാറ്റികരയിലെ തര്‍ക്കഭൂമി വസന്തയുടേത് തന്നെയെന്ന് തഹസില്‍ദാര്‍

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യാ ഭീഷണി നടത്തുന്നതിനിടെ തീപടർന്ന്‌ മരിച്ച സംഭവത്തിലെ തർക്കഭൂമി അയൽവാസിയായ വസന്തയുടേതെന്ന്‌ തഹസിൽദാർ. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഭൂമി വസന്തയുടേത് തന്നെയാണെന്നും അവർ വിലകൊടുത്ത്‌ വാങ്ങിയതാണെന്നും നെയ്യാറ്റിൻക്കര തഹസിൽദാർ അറിയിച്ചത്.

ഈ ഭൂമി സുഗന്ധി എന്നയാളിൽനിന്ന്‌ വസന്ത വാങ്ങിയതാണ്‌. ഇത്‌ പുറമ്പോക്കല്ല. ഇവിടെ മരിച്ച രാജൻ കയ്യേറിയതാണെന്നും തഹസിൽദാർ നൽകിയ റിപ്പോർട്ടിലുണ്ട്.

വസന്ത ഭൂമി അന്യായമായി കൈവശം വച്ചിരിക്കുകയാണെന്നായിരുന്നു അരോപണം. 40 വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് ലക്ഷം വീട് പദ്ധതിക്കായി വിലകൊടുത്ത് വാങ്ങിയ ഭൂമിയാണിത്. പിന്നീട് ഇത് പലരിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. അപ്പോഴൊക്കെ ഭൂമിയ്ക്ക് പട്ടയം അനുവദിച്ചിരുന്നു. ഭൂമിക്ക്‌ കരമടച്ച രസീത് അടക്കം വസന്തയുടെ കൈയിലുണ്ട്‌.

ഡിസംബർ 22ന്‌ രാജനേയും കുടുംബത്തെ ഇവിടെ നിന്ന് ഒഴിപ്പിക്കാൻ എത്തിയ പൊലീസിനെ പിൻതിരിപ്പിക്കാൻ രാജനും ഭാര്യയും ആത്മഹത്യാ ശ്രമം നടത്തി. രാജന്റെ കൈയിലുണ്ടായിരുന്ന ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടർന്നുപിടിച്ച് ഇരുവരും മരണപ്പെടുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News