വമ്പന്‍ പ്രഖ്യാപനവുമായി പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്; ആവേശത്തോടെ കെജിഎഫ് ആരാധകര്‍

പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായി അഭിനയിച്ച് 2018 ഡിസംബര്‍ 21 ന് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു ‘കെജിഎഫ്: ചാപ്റ്റര്‍ 1’. എന്നാല്‍ ഇപ്പോള്‍ ഒരു വന്‍ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.

കെ.ജി.എഫ് സെക്കന്‍ഡ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജാണ്. കെ.ജി.എഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

കെ.ജി.എഫിന്റെ ആരാധകനാണ് താനെന്നും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അഭിമാനപൂര്‍വമാണ് കെ.ജി.എഫ് കേരളത്തിലെത്തിക്കുന്നതെന്നും റിലീസ് പ്രഖ്യാപിച്ചുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പൃഥ്വിരാജ് സുകുമാരന്‍.

ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍ ഇരുകൈകളും നീട്ടി സ്വീകരിച്ച ‘കെ.ജി.എഫ് ചാപ്റ്റര്‍ 1’ ന് നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ലഭിച്ചിരുന്നു.

‘കെ.ജി.എഫ് ചാപ്റ്റര്‍ 2’ ല്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് അദീര എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് ഏറേ ശ്രദ്ധേയമാണ്.

പൃഥ്വിരാജ് സുകുമാരന്‍ പറയുന്നതിങ്ങനെ

കെ.ജി.എഫ് ഫ്രാഞ്ചെസിയുടെ കടുത്ത ആരാധകനാണ് ഞാന്‍. കെ.ജി.എഫുമായി ബന്ധപ്പെട്ട എല്ലാത്തിനോടുമുണ്ട് ഈ ആരാധന. ലൂസിഫറിന് ശേഷം ഏതെങ്കിലും നിലക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് കെ.ജി.എഫ് നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസ് സമീപിച്ചിരുന്നു.

രാജ്യമൊന്നാകെ കാത്തിരിക്കുന്ന ഒരു സിനിമയെ കേരളത്തില്‍ അവതരിപ്പിക്കാനുള്ള നിയോഗമായാണ് ആ കൂട്ടുകെട്ട് സാധ്യമായത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അഭിമാനപൂര്‍വമാണ് കെ.ജി.എഫ് കേരളത്തിലെത്തിക്കുന്നത്. റോക്കിയുടെ കഥ കേള്‍ക്കാന്‍ നിങ്ങളെ പോലെ ഞാനും കാത്തിരിക്കുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News