എനിക്ക് ലാലേട്ടനെ കുറിച്ച് പറയാനുള്ളത് ഒരു ബാഡ് പോയിന്റാണ്:ശ്വേത മേനോൻ

‘ശരീരം വണ്ണം വെക്കുമെന്ന് കരുതി ഭക്ഷണത്തിന്റെ കാര്യത്തിലൊന്നും നിയന്ത്രണം വെക്കുന്ന ആളല്ല ഞാന്‍. ഏറ്റവും നന്നായി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ഒരാളാണ് ഞാന്‍. അതിനെ ബഹുമാനിക്കുന്ന ആള് കൂടിയാണ്’

ഇത് ജെ ബി ജംഗ്‌ഷൻ അഭിമുഖത്തിനിടെ മോഹന്‍ലാല്‍ പറഞ്ഞ കാര്യമാണ്.പിന്നാലെ ലാലേട്ടനെ കുറിച്ചുള്ള അഭിപ്രായം പങ്കുവെച്ച് നടി ശ്വേത മേനോനും എത്തി.എല്ലാവരും ലാലേട്ടനെ കുറിച്ചുള്ള ഗുഡ് പോയിന്റ്‌സാണ് പറയാറുള്ളത്. പക്ഷേ എനിക്ക് പറയാനുള്ളത് ഒരു ബാഡ് പോയിന്റാണ്. ലാലേട്ടന്റെ കൂടെ പരദേശി എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനൊരു ഡയറ്റിലാണെന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ ഡയറ്റ് ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെ അഭിനയിച്ചാല്‍ ഡബിള്‍ ആക്കി മാറ്റിയിരിക്കും അദ്ദേഹം. കാരണം ലാലേട്ടന്‍ അത്രയധികം ഫുഡിനെ സ്‌നേഹിക്കുന്ന ഒരാളാണ്.

ശ്വേത പറഞ്ഞത്ചി രിയോടെയാണ് മോഹൻലാൽ കേട്ടിരുന്നത്: മോഹൻലാലിൻറെ മറുപടി ഇങ്ങനെ 

ഞാൻ അത്യാവശ്യം പാചകവും ചെയ്യും. എന്താണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ നന്നായി വരുമെന്നാണ് എല്ലാവരും പറയുന്നത്. ചൈനീസ്, ജപ്പാനീസ് തുടങ്ങി വിവിധ തരം ഫുഡ് ലാല്‍ ഉണ്ടാക്കും.

ഞാന്‍ പഠിച്ചിട്ടില്ല. ഞാന്‍ അറിയാവുന്ന ഒരു കാര്യവും ജീവിതത്തില്‍ ചെയ്തിട്ടില്ല. അറിയാത്ത കാര്യങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഞാന്‍ കുക്ക് ചെയ്യുന്നത് ഇൻഗ്രീഡിയെന്റ്സ് കൊണ്ടല്ല , സ്‌നേഹം കൊണ്ടാണെന്നാണ് പലരോടും പറയുന്നത്. ഞാന്‍ ഉണ്ടാക്കുന്നതൊക്കെ നന്നായി വരും. അതിനൊരു പ്രത്യേക ടേസ്റ്റും ഉണ്ടാവും. രണ്ടാമതും അത് തന്നെ ഉണ്ടാക്കാന്‍ പറഞ്ഞാല്‍ പറ്റില്ല. രണ്ടാമത് ഉണ്ടാക്കുന്നത് ഇതിനെക്കാളും വേറെ രീതിയിലായിരിക്കും. മദിരാശിയില്‍ വെച്ച് ഒരു ചിക്കന്‍ കറി ഉണ്ടാക്കിയിട്ട് അത് വലിയ ഹിറ്റായി

ഞാന്‍ എവിടെയെങ്കിലും പോയി ഭക്ഷണം കഴിക്കുകയാണെങ്കില്‍ അവിടെയുള്ളവരോട് ഇതെങ്ങനെയാണ് ഉണ്ടാക്കിയതെന്ന് ചോദിക്കാറുണ്ട്. അതിന്റെ റെസിപ്പി എഴുതി വാങ്ങിക്കും. ഞാന്‍ ഇഷ്ടപ്പെടുന്ന ഒരു കാര്യം ബാക്കി ഉള്ളവര്‍ക്ക് കൂടി ഇഷ്ടപ്പെട്ടോട്ടേ. ടേസ്‌റ്റെന്ന് പറയുന്നത് അങ്ങനെയാണല്ലോ. ഒരുപാട് പേരിലേക്ക് ഷെയര്‍ ചെയ്യാനുള്ളതാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News