സിനിമയില്‍ മാത്രമല്ല ജീവിതത്തിലും മാസ്സ് ഡയലോഗടിക്കാന്‍ മാമൂക്കോയ ബെസ്റ്റ് ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഹലാല്‍ ഭക്ഷണ ബ്രാന്‍ഡിംഗില്‍ ഹിന്ദുഐക്യവേദി എടുത്ത നിലപാടിലാണ് പ്രതികരണവുമായി നടന്‍ മാമുക്കോയ രംഗത്ത് എത്തിയത്.
ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം നടത്തുന്നവര്‍ക്കെതിരയെയാിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അത്തരക്കാര്‍ ഹലാല്‍ ഭക്ഷണം വാങ്ങിക്കഴിക്കേണ്ട. എന്തെങ്കിലും ആളുകള്‍ ഈ പ്രചാരണം കേട്ട് ഭക്ഷണം കഴിക്കാതെയിരുന്നാല്‍ വിലകുറയുമെന്ന് അദ്ദേഹം പറയുന്നു.
അപ്പോള്‍ മറ്റുള്ളവര്‍ക്ക് കുറഞ്ഞവിലയ്ക്ക് സുഖമായി ഭക്ഷിക്കാമെന്നും ഇത്തരം പ്രചാരണത്തിനൊക്കെ ഈ ഉത്തരമേയുള്ളൂവെന്നും ൗ പ്രചാരണങ്ങളില്‍ നിന്നൊക്കെ എന്ത് കിട്ടാനാണ് ഇക്കൂട്ടര്‍ക്കെന്നും അദ്ദേഹം ചോദിക്കുന്നു.
മാമൂക്കോയയുടെ വാക്കുകള്‍:
‘ഹലാല്‍ ഭക്ഷണ വിവാദമൊന്നും അത്ര ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് കരുതുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഈ സ്ഥലത്തിന്റെ പേരുകളൊക്കെ മാറ്റിയതുപോലെ ഹലാല്‍ എന്ന വാക്ക് അറബി പദമായതുകൊണ്ടുള്ള അലര്‍ജിയാകാം അവര്‍ക്കെന്ന് മാമുക്കോയ പറയുന്നു.
ഇങ്ങനെയൊക്കെ തരം താഴ്ന്ന് ജീവിക്കുക എന്നുപറഞ്ഞാല്‍ എന്ത് ബോറന്‍ അവസ്ഥയിലേക്കാണ് ഈ നാട് പോയിക്കൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ അത്ഭുതപ്പെടുന്നത്.
ഹലാല്‍ ഭക്ഷണം ബഹിഷ്‌കരിക്കണമെന്ന് പ്രചാരണം നടത്തുന്നവര്‍ വാങ്ങിക്കഴിക്കേണ്ട. എന്തെങ്കിലും ആളുകള്‍ ഈ പ്രചാരണം കേട്ട് ഭക്ഷണം കഴിക്കാതെയിരുന്നാല്‍ വിലകുറയും.
അപ്പോള്‍ മറ്റുള്ളവര്‍ക്ക് കുറഞ്ഞവിലയ്ക്ക് സുഖമായി ഭക്ഷിക്കാം. ഇത്തരം പ്രചാരണത്തിനൊക്കെ ഈ ഉത്തരമേയുള്ളൂ
ഈ പ്രചാരണങ്ങളില്‍ നിന്നൊക്കെ എന്ത് കിട്ടാനാണ് ഇക്കൂട്ടര്‍ക്ക്? ഹോട്ടലുകാര്‍ക്കും അറിയാം ഇവിടെ ഏറ്റവും മുന്തിയ ഭക്ഷണം പാകം ചെയ്യുന്നത് ആരാണെന്ന്. ഇരുകൂട്ടരും ഒരുമിച്ച് പോകുന്നതിന് പകരം ഞാന്‍ കഴിക്കുന്നത് തന്നെ നീയും കഴിക്കണമെന്ന് വാദിക്കുന്നതെന്തിനാണ്? എന്തായാലും ഒരു ബഹുസ്വര സമൂഹത്തില്‍ ഈ നിലപാട് നന്നല്ല.
ഉത്തരേന്ത്യയില്‍ നിന്നും വ്യത്യസ്തമായി കേരളത്തില്‍ ബുദ്ധിയും സംസ്‌കാരവും ഉള്ള ജനതയുണ്ടെന്നാണ് നമ്മള്‍ അവകാശപ്പെടുന്നത്.
എന്നാല്‍ വിവരമുള്ള, വായിക്കുന്ന, അറിവുള്ള സാഹിത്യകാരന്മാരായിട്ടുള്ള ആളുകളില്‍ ബിജെപിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍ പൊട്ടന്മാരായിട്ടാണ് സംസാരിക്കുന്നത്. ഇത്തരം ചര്‍ച്ചകളില്‍ കെട്ടിമറിയാതെ, ഇതൊക്കെയും ഒരു വിഷയമാക്കിയെടുക്കാതെ വിടുകയാണ് വേണ്ടത്.’-മാമുക്കോയ പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.