മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് മാധവന്‍; കിടിലന്‍ മറുപടി നല്‍കി താരം

ആരാധകര്‍ക്കിടയില്‍ വളരെ സ്വീകാര്യതയുള്ള നടനാണ് മാധവന്‍. താരം സോഷ്യല്‍മീഡിയയില്‍ എപ്പോഴും സജീവവുമാണ്. ഇപ്പോള്‍ താരത്തിന്റെ ഒരു ട്വീറ്റില്‍ തനിക്ക് വന്ന ഒരു കമന്റ് ഷെയര്‍ചെയ്തിരിക്കുകയാണ് മാധവന്‍.

താന്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന് കമന്റ് ചെയ്തയാള്‍ക്ക് അദ്ദേഹം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘മാഡി, ഒരു കാലത്ത് എന്റെ ഹൃദയം കവര്‍ന്ന നടനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ കാണുമ്പോള്‍ വിഷമം തോന്നുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കുകയാണ്.

ബോളിവുഡിലെത്തിയപ്പോള്‍ എന്ത് തേജസ്സായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണും, മുഖവും നോക്കൂ. എല്ലാം അതില്‍ നിന്നും മനസ്സിലാകും’, എന്നായിരുന്നു മാധവന് നേരെയുള്ള കമന്റ്.

എന്നാല്‍ അതിന് താരം നല്‍കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. നിങ്ങള്‍ ഇങ്ങനെയാണോ രോഗനിര്‍ണ്ണയം നടത്തുന്നത്.

പോയി നല്ലൊരു ഡോക്ടറെ കാണുന്നതാകും നല്ലത്. നിങ്ങളുടെ രോഗികളെക്കുറിച്ചോര്‍ത്ത് സങ്കടം തോന്നുന്നു, എന്നാണ് മാധവന്‍ മറുപടി നല്‍കിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here