കിടിലന്‍ ലുക്കില്‍ മമ്മൂക്ക; ഇത് അമല്‍ നീരദിന് വേണ്ടിയോ? ചോദ്യങ്ങളുമായി സോഷ്യല്‍മീഡിയ; വൈറലായി ചിത്രങ്ങള്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് മമ്മൂക്കയുടെ ഒരു പുതിയ ലുക്കിനെ കുറിച്ചാണ്. കറുത്ത ഷര്‍ട്ടും ബ്ലൂ ജീന്‍സും ധരിച്ച് മുടി നീട്ടി വളര്‍ത്തിയ മമ്മൂട്ടിയുടെ ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ഷാമോന്‍ സലിം എടുത്ത ചിത്രങ്ങള്‍ക്ക് പിന്നാലെ ഈ ചിത്രം മമ്മൂട്ടി അമല്‍ നീരദ് കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണോ എന്നാണ് സോഷ്യല്‍ മീഡിയില്‍ ഉയരുന്ന ചോദ്യം.

അതേസമയം ഇത് ഒരു സിനിമയായിരിക്കില്ലെന്നും സീരിസ് ആയിരിക്കുമെന്നും പ്രചരണങ്ങളുണ്ട്. ചിത്രത്തിലെ മമ്മൂക്കയുടെ ലുക്കിനെ പ്രശംസിച്ചുകൊണ്ടും കമന്റുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here