ഓസ്ട്രേലിയയ്‌ക്കെതിരെ നാളെ സിഡ്നിയിലാരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ യുവതാരം ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ശർമ ഇന്ത്യന്‍ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യും.
അരങ്ങേറ്റ താരം നവദീപ് സെയ്നിയെ മൂന്നാം പേസ് ബോളറായി ടീമിലുള്‍പ്പെടുത്തി. നിലവിൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബോളറായി അറിയപ്പെടുന്ന താരമാണ് സെയ്നി.
അജിൻക്യ രഹാനെ നയിക്കുന്ന ഇന്ത്യൻ ടീമിന്‍റെ ഉപനായകനായ രോഹിത് ശർമയുടെ തിരിച്ചുവരവോടെ ഓപ്പണർ മായങ്ക് അഗർവാളിന് ടീമിലെ സ്ഥാനം നഷ്ടമായി.
ഹനുമ വിഹാരി മധ്യനിരയിലും ഋഷഭ് പന്ത് വിക്കറ്റ് കീപ്പറായും തുടരും. നാല് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ഓസ്ട്രേലിയയും രണ്ടാം ടെസ്റ്റ് ഇന്ത്യയും ജയിച്ചിരുന്നു.

Get real time update about this post categories directly on your device, subscribe now.