സേവന നിബന്ധനകളും പ്രൈവസി പോളിസിയും അപ്‌ഡേറ്റ് ചെയ്ത് വാട്ട്‌സ്ആപ്; അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ നഷ്‌ടപ്പെട്ടേക്കാം

സേവന നിബന്ധനകളും പ്രൈവസി പോളിസിയും അപ്‌ഡേറ്റ് ചെയ്ത് വാട്ട്‌സ്ആപ്പ്. 2021 ഫെബ്രുവരി 8 നുള്ളിൽ പുതിയ നിബന്ധനകൾ അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകൾ ഇല്ലാതാക്കാനും വാട്ട്സ്ആപ്പിനാകും.

ഫെബ്രുവരി 8 മുതലാണ് വാട്ട്‌സ്ആപ്പിലെ പുതിയ പ്രൈവസി പോളിസിയിലും സേവന നിബന്ധനകളിലുമുള്ള പ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരിക. ഫെബ്രുവരി 8 ന് ശേഷം, നിങ്ങൾക്ക് വാട്സാപ് ഉപയോഗിക്കണമെങ്കിൽ പുതിയ നിയമങ്ങൾ സ്വീകരിക്കേണ്ടതുണ്ട് അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടുകൾ എന്നെന്നേക്കുമായി ഡിലീറ്റ് ചെയ്യപ്പെടാം എന്നാണ് മെസേജിൽ പറയുന്നത്.

ചാറ്റുകൾ സൂക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ബിസിനസ്സുകൾക്ക് ഫെയ്സ്ബുക് ഹോസ്റ്റുചെയ്ത സേവനങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളും പുതിയ നോട്ടിഫിക്കേഷനില്‍ ഉൾപ്പെടുന്നുണ്ട്. വാട്സാപ് ഉപയോക്താക്കളുടെ വിവരങ്ങൾ എങ്ങനെ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യും എന്നതിലെ പ്രധാന മാറ്റങ്ങളും ഫെയ്‌സ്ബുക്കുമായുള്ള പങ്കാളിത്തവും നോട്ടിഫിക്കേഷൻ മെസേജില്‍ പറയുന്നു.

ഉപയോക്താവ് നടത്തുന്ന എല്ലാ കാര്യങ്ങളും വാട്സാപ് അറിയുമെന്നും വേണ്ട ഡേറ്റകൾ എടുക്കുമെന്നും അറിയിപ്പിൽ പറയുന്നു.

“ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് നിങ്ങൾ നടത്തുന്ന ബിസിനസ് ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഞങ്ങൾക്ക് കൈമാറിയേക്കാം. ഈ ബിസിനസ്സുകളിൽ ഓരോന്നും ഞങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ നൽകുമ്പോൾ ബാധകമായ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കാൻ ഞങ്ങൾ ആവശ്യപ്പെടുന്നു,” എന്നും കുറിപ്പിൽ പറയുന്നു.

നിബന്ധനകൾ അംഗീകരിക്കുന്നില്ലെങ്കിൽ വാട്സ്ആപ് ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ നഷ്‌ടപ്പെട്ടേക്കാം. വാട്സാപ് അപ്ഡേറ്റുകൾ നേരത്തെ അറിയിക്കുന്ന WABetaInfo ആണ് പുതിയ നിബന്ധനകളുടെയും സ്വകാര്യതാ നയ അപ്‌ഡേറ്റുകളുടെയും സ്ക്രീൻഷോട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ പുറത്തുവിട്ടത്.

അടുത്ത വാട്സ്ആപ് അപ്‌ഡേറ്റുകളിൽ സേവനത്തെക്കുറിച്ചും ഉപയോക്തൃ ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ഉൾപ്പെടുമെന്നാണ് അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News