ബ്രേക്ക് ദി ചെയിന്‍: ചങ്ങലകള്‍ പൊട്ടിക്കാം….കോവിഡ് പരിചിതമായ കാലംമുതല്‍ നമ്മള്‍ മലയാളികള്‍ക്ക് ഏറെ പരിചയമുള്ള വാചകങ്ങള്‍ ആണിത്. കരുതലിന്റെ, ജാഗ്രതയുടെ വലിയ അര്‍ത്ഥങ്ങള്‍ പേറുന്ന വാചകങ്ങള്‍.
മലയാളികള്‍ ഒന്നുചേര്‍ന്ന് അവരുടെ ജീവിതത്തിലേക്ക് പകര്‍ത്തിയ ക്യാമ്പയിന്‍. ബ്രേക്ക് ദ ചെയിനിന്റെ ക്യാമ്പയിന്‍ ലോഗോ പോലും കൊച്ചുകുട്ടികള്‍ക്കടക്കം മനപ്പാഠം ആയിരിക്കും. അത്രമേല്‍ മലയാളിയെ സ്വാധീനിച്ച ക്യാംപെയിന്‍ വാചകമായിരുന്നു അത്.
കേരളത്തിലങ്ങോളമിങ്ങോളം ഏവരും ഒന്നുചേര്‍ന്ന് ബ്രേക്ക് ദി ചെയിന്‍ നടപ്പാക്കിയതു കൊണ്ട് മാത്രമാണ് കോവിഡിനെ ഒരു പരിധി വരെ ദൂരെ നിര്‍ത്താനും മരണ നിരക്ക് തീവ്രതയും കൂട്ട മരണവും കുറയ്ക്കാനും മലയാളികള്‍ക്ക് ആയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പതിനഞ്ചാം തീയതി ഡോ അഷീല്‍ നയിക്കുന്ന സാമൂഹ്യ സുരക്ഷാ വിഭാഗം ബ്രേക്ക് ദി ചെയിന്‍ ലോഗോ മലയാളിക്ക് പരിചയപ്പെടുത്തുമ്പോള്‍ വിചാരിച്ചിരിക്കില്ല ഇത് രാജ്യത്തിന്റെ മറ്റൊരറ്റത്തേക്ക് പകര്‍ത്തപ്പെടും എന്ന്.
ലോകത്തിന്റെ പല ഭാഗത്തും പലതരം ക്യാമ്പയിനുകള്‍ വന്നു. കേരളത്തില്‍ തന്നെ ബ്രേക്ക് ദി ചെയിന്‍ പല ഘട്ടങ്ങള്‍ കടന്നു. എന്നാല്‍ വളരെ കൗതുകകരമായി തോന്നുന്നത് അങ്ങ് ജമ്മുവില്‍ നമ്മുടെ ലോഗോ കാണാനായി എന്നതാണ്.
സന്തോഷത്തോടൊപ്പം അഭിമാനവും തോന്നുന്ന നിമിഷം. നമ്മുടെ കൊച്ചുകേരത്തില്‍ നിന്നും കരുതലിന്റെ ഈ അടയാളം അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക്.

Get real time update about this post categories directly on your device, subscribe now.