ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് കോൺഗ്രസിന്‍റെ പ്രതിസന്ധി; നേതാക്കൾ വിണ്ണിൽ നിന്ന് മണ്ണിലിറങ്ങണമെന്ന് കെ എസ് യു

നേതാക്കൾ വിണ്ണിൽ നിന്ന് മണ്ണിലിറങ്ങണമെന്ന് കെ എസ് യു കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത്.

നേതാക്കൾക്ക് ജനങ്ങളുമായി ബന്ധം നഷ്ടപ്പെട്ടതാണ് കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധിയെന്നും കോൺഗ്രസിലെ എല്ലാ തട്ടിലുള്ള നേതാക്കളും വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ പാർട്ടിയിൽ ഉള്ളൂവെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്ത് പറഞ്ഞു.

അത് പരിഹരിച്ച് മുന്നോട്ട് പോകണമെന്ന് അഭിജിത്ത് പറഞ്ഞു. പാർട്ടിയിൽ നേതാക്കളോടുള്ള വിധേയത്ത്വം കൂടുന്ന അവസ്ഥയുണ്ട്. ഇത് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപാകത ഉണ്ടാക്കും. കോൺഗ്രസിൽ ചെറുപ്പക്കാർ മത്സരിക്കുന്നിടത്ത് ചിലർ അസ്വരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാ‍ർ മത്സരിക്കരുതെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News