സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അയര്‍ലണ്ടില്‍ നിന്നും ഐക്യദാര്‍ഢ്യം; പരിപാടിയില്‍ പങ്കെടുത്തത് നൂറു കണക്കിന് കുടുംബങ്ങള്‍

ഇന്ത്യന്‍ കര്‍ഷകരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ക്രാന്തി നടത്തിയ വെര്‍ച്വല്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഓള്‍ ഇന്ത്യ കിസാന്‍ സഭാ ജോയിന്റ് സെക്രട്ടറി ശ്രീ വിജു കൃഷ്ണനും അയര്‍ലണ്ടിലെ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവ് ഐലീഷ് റയാനും ക്രാന്തിയുടെ പ്രതീകാത്മ പ്രതിഷേധ സമരത്തിന് പിന്തുണയോടെ സന്ദേശങ്ങള്‍ അയച്ചു നല്‍കി.

ക്രാന്തി സെക്രട്ടറി അഭിലാഷ് തോമസും പ്രസിഡന്റ് ഷിനിത്ത് എ കെയും ജോയിന്റ് സെക്രട്ടറി മനോജ് ഡി മന്നത്തും വൈസ് പ്രസിഡന്റ് പ്രീതി മനോജും മറ്റു കമ്മറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

ഡബ്ലിന്‍ നോര്‍ത്ത്, ഡബ്ലിന്‍ സൗത്ത്, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, കില്‍കെന്നി, ദ്രോഹഡ യൂണിറ്റുകളിലാണ് ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിച്ചത്.

പരിപാടിയില്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീകളും കുട്ടികളും അടക്കം നൂറിലധികം കുടുംബങ്ങള്‍ അന്നം തരുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News