നാടിന്റെ വികസന വിഷയങ്ങള്‍ തേടി ജനകീയസഭകളുമായി എം എല്‍ എ കെ യു ജനീഷ്‌കുമാര്‍

നാടിന്റെ വികസന വിഷയങ്ങള്‍ തേടി ജനകീയസഭകളുമായി കോന്നി എം എല്‍ എ കെ യു ജനീഷ്‌കുമാര്‍. മണ്ഡലത്തില്‍ 150 ഇടങ്ങളില്‍ വിളിച്ചുചേര്‍ക്കുന്ന കൂട്ടായ്മകളിലൂടെ, പ്രശ്നങ്ങളറിഞ്ഞ് പ്രതിവിധിയാണ് ലക്ഷ്യം.

ചെറുതു വലുതുമായ പരാതികള്‍ . ഓരോ പ്രദേശത്തുമെത്തി നേരിട്ടറിഞ്ഞ് പരിഹരിക്കുന്നതാണ് ജനകീയ സഭകള്‍. ചില പരാതികള്‍ വ്യക്തിപരമോ പൊതു സ്വഭാവമുളളതോ ആകും. വേഗത്തില്‍ പരിഹാരം കാണാനാകുന്നവയാണെങ്കില്‍ ഉടന്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറും.

മറ്റുളളവ പരിശോധിച്ച് പിന്നീട് തുടര്‍ നടപടി എന്നതാണ് രീതി. എല്ലാ വകുപ്പുകളുടെയും പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരാതികള്‍ കേള്‍ക്കുക. അതിനാല്‍ തന്നെ ഓരോ വിഷയങ്ങളിലും ഉചിതമായ മറുപടിയോ നിര്‍ദ്ദേശങ്ങളോ ഉദ്യോഗസ്ഥര്‍ നല്‍കും.

ഒരു മാസത്തിന് ശേഷം പ്രശ്‌ന പരിഹാരത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടും പ്രദര്‍ശിപ്പിക്കും. പ്രമാടം പഞ്ചായത്തിലെ മുണ്ടായ്ക്കാമുരുപ്പേലായിരുന്നു തുടക്കം. ഒന്നര മാസത്തിനുളളില്‍ മറ്റ് 149 ഇടങ്ങളില്‍ക്കൂടി ജനകീയ സഭകള്‍ ക്രമീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here