ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഒമാനിൽ സ്ഥിരീകരിച്ചു

ബ്രിട്ടനിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ഒമാനിൽ സ്ഥിരീകരിച്ചു. ബ്രിട്ടനിൽനിന്ന് മടങ്ങിയെത്തിയ വിദേശിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.

ഒമാനിൽ വന്നിറങ്ങിയ ശേഷമുള്ള ക്വാറൻറീൻ കാലയളവിലാണ് രോഗലക്ഷണങ്ങൾ കണ്ടത്. യാത്രക്ക് മുമ്പ് നടത്തിയ കോവിഡ് പരിശോധനയിലും വിമാനത്താവളത്തിൽ നടത്തിയ പരിശോധനയില്‍ നെഗറ്റിവ് ആയിരുന്നു.

വീട്ടിൽ ഐസോലേഷനിൽ കഴിയുന്ന രോഗിയുടെ  ആരോഗ്യനില തൃപ്തികരമാണെന്നും രോഗിയുമായി ഇടപെടുേമ്പാൾ എല്ലാവിധ ആരോഗ്യ  മുൻകരുതൽ നടപടികളും പാലിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഏതുതരത്തിലുള്ള പൊതുജനാരോഗ്യ പ്രശ്നങ്ങളും നേരിടാൻ ഒമാനിലെ ആരോഗ്യ മേഖല സുസജ്ജമാണ്. രോഗബാധിതരെ കണ്ടെത്താൻ അതിർത്തികളിൽ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ആവശ്യമെങ്കിൽ സെൻട്രൽ പബ്ലിക് ഹെൽത്ത് ലേബാറട്ടറികളുടെ ശേഷി ഉയർത്താനും ഒരുക്കമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News