ദിവസവും കൃത്യം പകല്‍ രണ്ട് മണിക്ക് അവന്‍ എത്തും; നാവ് നീട്ടി ചുറ്റിപ്പറ്റി നില്‍ക്കുന്ന അതിഥിക്ക് മീന്‍ നല്‍കി ബാലേട്ടന്‍

നടുവണ്ണൂരിലെ വെള്ളോട്ട് അങ്ങാടിയില്‍ ദിവസവും കൃത്യം പകല്‍ രണ്ട് മണിക്ക് ഒരു അതിഥി എത്താറുണ്ട്. പാലാടന്‍ കുഴിയില്‍ ബാലേട്ടനാണ് ഈ അതിഥിയെ സ്വീകരിക്കുന്നതും.

ഒരു ഭീമന്‍ ഉടുമ്പാണ് നിത്യവും ഇവിടെ സന്ദര്‍ശകനായി എത്തുന്നത്. ഉടുമ്പിന് കഴിക്കാന്‍ ഇഷ്ടം പോലെ മീന്‍ കൊടുക്കുകയാണ് ഇവിടുത്തെ മീന്‍വില്‍പനക്കാര്‍.

മൂന്നു മാസത്തോളമായി ഉടുമ്പും ബാലേട്ടനുമായുള്ള കൂട്ട് തുടങ്ങിയിട്ട്. ബാലേട്ടന്‍ ഉടുമ്പിന് മീന്‍ കൊടുക്കുന്ന വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.

എല്ലാ ദിവസവും എത്തുന്ന ഉടുമ്പ് നാവ് നീട്ടി ബാലേട്ടനെ ചുറ്റിപ്പറ്റി നില്‍ക്കും. നല്ല അയലയും മത്തിയും ഞണ്ടും ഇഷ്ടം പോലെ പാലാടന്‍ കുഴിയില്‍ ബാലേട്ടനും പക്കര്‍ക്കയും ഉടുമ്പിന് നല്‍കുകയും ചെയ്യും.

വയറു നിറഞ്ഞാല്‍ പുള്ളി അന്നേരം സ്ഥലം വിടും. ഉടുമ്പ് ആരെയും ഇതുവരെ ആക്രമിച്ചിട്ടില്ല. ഒരു ദിവസം അധികം മീന്‍ കിട്ടിയാല്‍ തൊട്ടടുത്ത ദിവസം ഉടുമ്പ് അവധിയായിരിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here