കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കാന്‍ അന്താരാഷ്ട്ര സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതിലൂടെ സാധിക്കും; വീണാ ജോര്‍ജ്ജ് എം.എല്‍.എ

രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട നഗരസഭ, സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

ഈ മാസം 14 ന് ചേരുന്ന കിഫ്ബി ഉന്നതതല യോഗത്തില്‍ നിര്‍മ്മാണാനുമതി ലഭ്യമാകും. കായിക മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കാന്‍ അന്താരാഷ്ട്ര സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നതിലൂടെ സാധിക്കുമെന്ന് വീണാ ജോര്‍ജ്ജ് എം.എല്‍.എ പറഞ്ഞു.

ഇന്‍ഡോര്‍ സ്റ്റേഡിയം, എട്ടു വരി സിന്തറ്റിക്ക് ട്രാക്ക്, ഫുട്‌ബോള്‍ -ഹോക്കി മൈതാനം, ക്രിക്കറ്റ് പിച്ച്, നീന്തല്‍ക്കുളം, പവലിയന്‍ തുടങ്ങിയവയാണ് പുതിയ സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നത്.

സര്‍ക്കാരുമായുള്ള ധാരണാ പത്രത്തില്‍ നഗരസഭ ഒപ്പുവച്ചു. ഈ മാസം 14 ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ഫ്ബി ബോര്‍ഡ് അന്തിമാനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത് ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ പറഞ്ഞു

46 കോടി രൂപയാണ് നിലവില്‍ പദ്ധതിയുടെ അടങ്കല്‍ തുക. എന്നാല്‍ 50 കോടിക്കു മേല്‍ നിര്‍മ്മാണ ചെലവ് ഉയരാന്‍ സാധ്യതയുണ്ട്. ജില്ലയുടെ വികസനക്കുതിപ്പിന് അടിത്തറമാകും സ്റ്റേഡിയമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു

ഒരു മാസത്തിനുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാ നാ ണ് ലക്ഷ്യമിടുന്നത്. ആദ്യ കൗണ്‍സില്‍ യോഗത്തില്‍ തന്നെ ധാരണാപത്രം ഒപ്പുവെക്കാനുള്ള തീരുമാനത്തിന് കൗണ്‍സിലില്‍ ഭൂരിപക്ഷാംഗീകാരം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News