തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശ്ശൂർ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ തൃശ്ശൂർ വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. കോർപ്പറേഷനിലെ പുല്ലഴി ഡിവിഷനിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുന്നണികൾ സജീവമായി.

LDF സ്ഥാനാർഥിയായിരുന്ന എം.കെ.മുകുന്ദൻ മരിച്ചതിനെ തുടർന്നാണ് പുല്ലഴിയിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ഈ മാസം ഇരുപത്തി ഒന്നിനാണ് വോട്ടെടുപ്പ്.

യുഡിഎഫിന്റെ ഉറച്ച കോട്ട ആയിരുന്ന പുല്ലഴി ഡിവിഷൻ 2015 ലാണ് യുഡിഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തത്. ഇത്തവണയും പുല്ലഴി നിലനിർത്താൻ പൊതു സമ്മതനും മുൻ കോൺഗ്രസ്സ് കൗൺസിലറുമായ മഠത്തിൽ രാമൻ കുട്ടിയാണ് ഇത്തവണ ഇടതുമുന്നണി സ്ഥാനാർഥി. ഉറച്ച വിജയം ലക്ഷ്യമാക്കിയാണ് പുല്ലഴിയിൽ LDF ക്യാമ്പിന്റെ പ്രവർത്തനം.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ കെ.രാമനാഥനാണ് യു.ഡി.എഫ് സ്ഥാനാർഥി. ബിഡിജെഎസിന്റെ സീറ്റിൽ ഇത്തവണ ബിജെപിയാണ് മത്സരിക്കുന്നത്. ബിജെപി മുൻ ജില്ലാ കമ്മറ്റിയംഗമായിരുന്ന സന്തോഷ് പുല്ലഴിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി.

നിലവിൽ കോർപ്പറേഷനിൽ വിമതനുൾപ്പെടെ 25 പേരാണ് ഇടതുമുന്നണിക്കുള്ളത്. യുഡിഎഫിന് 23ഉം ബി.ജെ.പിക്ക് ആറ് അംഗങ്ങളുമാണുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here