വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പിടിയിൽ

പോത്തൻകോട്: വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ അദ്ധ്യാപകൻ പിടിയിൽ. കൊയ്ത്തൂർകോണം, കുന്നുകാട്, ദാറുസലാമിൽ അബ്ദുൽ ജബ്ബാർ (57) ആണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.

വീട്ടിൽ മതപഠനം പഠിക്കാൻ പോയ പതിനൊന്നു വയസ്സുകാരനെ കഴിഞ്ഞ രണ്ട് മാസക്കാലമായി ഇയാൾ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി എന്നാണ് പരാതി. നിരദ്ധര പീഡനത്തിനിരയായ വിവരം കുട്ടി മാതാവിനോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പുറത്ത് അറിയുന്നത്.

വിവരം പുറത്ത് പറഞ്ഞാൽ തൊട്ടടുത്തുള്ള കുളത്തിൽ തള്ളിയിട്ട് കൊന്ന് കളയുമെന്ന് പ്രതി കുട്ടിയോട് പറഞ്ഞതായും മാതാവ് നൽകിയ പരാതിയിൽ പറയുന്നു. കുട്ടിയുടെ രഹസ്യമൊഴി മജിട്രേറ്റ് രേഖപ്പെടുത്തി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel