ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തവുമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 700 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ.

പട്ടാമ്പി, പട്ടിത്തറ, കോട്ടപ്പാടം സ്വദേശികളായ കണ്ടംകുളത്തു വീട്ടിൽ നാരായണൻ മകൻ അനിൽജിത് (18 വയസ് ), തൂക്കപ്പറമ്പിൽ വീട്ടിൽ കബീർ മകൻ റഹൂഫ് (20 വയസ് ) എന്നിവരാണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും വൻതോതിൽ കഞ്ചാവ് വാങ്ങി, പട്ടാമ്പിയിൽ എത്തിച്ചു, ചെറിയ പൊതികളിലാക്കി പട്ടാമ്പി, പൊന്നാനി, എടപ്പാൾ തൃത്താല എന്നി ഭാഗങ്ങളിൽ ചില്ലറ വില്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ. ഇത്തരത്തിൽ മുന്പും കഞ്ചാവ് കടത്തിട്ടുണ്ടെന്നാണ് പ്രതികളെ ചോദ്യ ചെയ്തപ്പോൾ എക്‌സൈസിന് വിവരം ലഭിച്ചത്.

Covid ലോക്ക് ഡൌൺ ഇടവേളക് ശേഷം ട്രെയിൻ ഗതാഗതം പുനരാംഭിച്ചപ്പോൾ, ട്രെയിനിലൂടെ ഉള്ള കഞ്ചാവ് കടത്തു വ്യാപകമാകുന്നതായി സംശയിക്കുന്നതായും, തുടർന്നും ഇത്തരത്തിൽ എക്‌സൈസും റെയിൽവേ പോലീസും സംയുക്തമായുള്ള പരിശോധന ശക്തമാക്കുമെന്നു എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് *സർക്കിൾ ഇൻസ്‌പെക്ടർ പി കെ സതീഷ് അറിയിച്ചു.

RPF ഇൻസ്‌പെക്ടർ ടി വിനോദ്, എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർമാരായ കെ ടി ഷനൂജ്, ടി ജെ ജയകുമാർ, എസ് രവികുമാർ, RPF ഹെഡ് കോൺസ്റ്റബിൾമാരായ ആനന്ദ്, കണ്ണൻ, സ്‌ക്വാഡ് സിഇഒമാരായ ജി ശ്രുധീഷ്‌, ജെ ജോസ്,എം അഷറഫലി, ഡ്രൈവർ അനിൽ കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News