ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ സെനറ്റിലേക്ക് അതിക്രമിച്ച് കയറി ട്രംപ് അനുകൂലികള്‍; യുഎസ് ചരിത്രത്തില്‍ ആദ്യം; അക്രമസംഭവങ്ങളില്‍ മരണം നാലായി

യുഎസ് പാര്‍ലമെന്‍റില്‍ പുതിയ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണ ചടങ്ങിനിടെ പാര്‍ലമെന്‍റിന്‍ അതിക്രമിച്ച് കയറി അക്രമം സൃഷ്ടിച്ച് ട്രംപ് അനുകൂലികള്‍. ട്രംപ് അനുകൂലികളുടെ ജനാധിപത്യ വിരുദ്ധ നടപടി യുഎസിനെയും ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്.

ക്യാപിറ്റോള്‍ മാളില്‍ അക്രമികള്‍ അതിക്രമിച്ച് നടന്നതിനെ തുടര്‍ന്ന് നടന്ന അക്രമത്തില്‍ ഒരു സ്ത്രീ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ക്യാപ്പിറ്റോള്‍ മാ‍ളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്.

അക്രമികളെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഇന്ത്യന്‍ സമയം ഒരുമണിയോടെയാണ് ട്രംപ് അനുകൂലികള്‍ ക്യാപ്പിറ്റോള്‍ മാളിലേക്ക് അതിക്രമിച്ച് കയറിയത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

യുഎസ് പാര്‍ലമെന്‍റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് സെനറ്റ് ചേരുന്നതിനിടെ ഇത്തരത്തില്‍ ഒരു സുരക്ഷാ വീ‍ഴ്ച സംഭവിക്കുന്നത്. സെനറ്റിലും സഭാഹാളിലും അക്രമികള്‍ കയറിയതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവച്ചു.

ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെയാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ അനുയായികൾ മന്ദിരത്തിനു പുറത്തു പ്രകടനമായെത്തിയത്. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ആദ്യം ബാരിക്കേഡുകൾ തകർത്തു. പാർലമെന്‍റ് കവാടങ്ങൾ പൊലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല.

കാപ്പിറ്റോൾ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡൻ, പിൻവാങ്ങാൻ അനുകൂലികൾക്ക് നിർദേശം നൽകാൻ ട്രംപിനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയർലൻഡും രംഗത്തെത്തി.

ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്നു ആവർത്തിച്ച ട്രംപ്, പ്രതിഷേധക്കാരോടു സമാധാനം പാലിക്കാനും മടങ്ങിപോകാനും അഭ്യർഥിച്ചു. പ്രതിഷേധസ്വരങ്ങളെ മൂടിവയ്ക്കാൻ ആർക്കും കഴിയില്ലെന്നും പറഞ്ഞു.

ബൈഡന്‍റെ വിജയം കോൺഗ്രസ് സമ്മേളനത്തിൽ അംഗീകരിക്കരുതെന്ന ട്രംപിന്‍റെ അഭ്യർഥന നേരത്തെ വൈസ് പ്രസിഡന്റും സെനറ്റിലെ റിപ്പബ്ലിക്കൻ നേതാവുമായ മൈക്ക് പെൻസ് തള്ളിയതിനു പിന്നാലെയാണു നാടകീയ സംഭവങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel