വൈദ്യുത മേഖലയില്‍ കേരളത്തിന്‍റെ പുതിയ ചുവടുവയ്പ്പ്; ഫിലമെന്‍റ് രഹിത കേരളം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

സമ്പൂർണ്ണ വൈദ്യുതീകരണം കൈവരിച്ചതും, ലോഡ് ഷെഡ്‌ഡിംഗോ പവർകട്ടോ ഇല്ലാതെ വൈദ്യുതി വിതരണം, പ്രസരണ വിതരണ നഷ്ടം രാജ്യത്തെ ഏറ്റവും മെച്ചപ്പെട്ട നിലയിലേക്ക് കുറച്ചു കൊണ്ടുവന്നതും അടക്കം വൈദ്യുതി മേഖലയിൽ നിരവധി നേട്ടങ്ങൾ കൈവരിച്ച ഇടതുപക്ഷ സർക്കാർ,
വൈദ്യുതി ഉപഭോഗം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഫിലമെന്‍റ് രഹിത കേരളം എന്ന പുതിയ പദ്ധതിയുമായി രംഗത്ത്.

17 ലക്ഷത്തോളം പേർക്ക് ഒരു കോടിയോളം എൽ ഇ ഡി ബൾബുകൾ. 100 മുതൽ 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭം. ഊർജ്ജ സംരക്ഷണത്തിന്…

Posted by Pinarayi Vijayan on Wednesday, 6 January 2021

ഫിലമെന്‍റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായ എൽ ഇ ഡി ബൾബുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നുരാവിലെ 10 മണിക്ക് വീഡിയോ കോൺഫെറൻസ് വഴിയാണ് നിർവഹിക്കുക. വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ എം എം മണി അധ്യക്ഷനാകും.

തുടർന്ന് ആറു കോർപറേഷനുകളുടെ പരിധിയിലെ അംഗനവാടികൾക്ക് അതതിടങ്ങളിലെ മേയർമാർ എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്യും.

മൂന്നു വർഷം വാറന്റിയുള്ള 9 വാട്സ് എൽ ഇ ഡി ബൾബിന് 65/- രൂപയാണ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്കാണ് ഇപ്പോൾ വിതരണം തുടങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News