മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെകെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

മുൻ മന്ത്രിയും കാൽ നൂറ്റാണ്ടിലധികം നിയമസഭാ സാമാജികനുമായിരുന്ന ശ്രീ.കെ കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍.

വിശ്വസിച്ച രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന രാഷ്ട്രീയ പ്രവർത്തകനായിരുന്നു അദ്ദേഹം. നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവർത്തനം അദ്ദേഹം നടത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എകെ ബാലന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News