ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ പാര്‍ലമെന്‍റില്‍ അക്രമം അ‍ഴിച്ചുവിട്ട് ട്രംപ് അനുകൂലികള്‍; മരണം നാലായി; ട്രംപിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകള്‍ മരവിപ്പിച്ചു

അമേരിക്കയുടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ജോ ബൈഡന്‍റെ സ്ഥാനാരോഹണത്തിനിടെ ട്രംപ് അനുകൂലികള്‍ പാര്‍ലമെന്‍റില്‍ അതിക്രമിച്ച് കടന്ന് അ‍ഴിച്ചുവിട്ട അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ നാലുപേരുകൂടി മരണപ്പെട്ടു. ഇതോടെ സംഭവത്തില്‍ ആകെ മരണം നാലായി.

ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒരുമണിയോടുകൂടിയാണ് ജോ ബൈഡന്‍റെ തെരഞ്ഞെടുപ്പ് വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ചേര്‍ന്ന പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ച് കയറി അക്രമം അ‍ഴിച്ചുവിട്ടത്. യുഎസ് പാര്‍ലമെന്‍റിന്‍റെ പരിസരത്ത് നിന്നും സ്ഫോടന വസ്തുക്കളും കണ്ടെടുത്തു.

യുഎസ് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ ട്രംപ് പക്ഷെ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. വിധിപ്രഖ്യാപന ദിവസം തന്നെ ട്രംപ് തന്‍റെ അനുകൂലികള്‍ക്ക് അക്രമത്തിന് ആഹ്വാനം ചെയ്തിരുന്നു.

വിധി തനിക്ക് അനുകൂലമല്ലെങ്കില്‍ തീര്‍ത്തും മറ്റൊരു സാമൂഹിക പരിസ്ഥിതിയായിരിക്കും അമേരിക്കയില്‍ ഉണ്ടായിരിക്കുകയെന്ന് അന്നു തന്നെ ട്രംപ് അന്ന് പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റുകളുടെ പല വിജയങ്ങളെയും ട്രംപും മറ്റ് റിപ്പബ്ലിക്കന്‍ നേതാക്കളും വിവിധ കോടതികളിലായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഈ ഹര്‍ജികളൊക്കെയും തള്ളിയപ്പോള്‍.

ബൈഡന്‍റെ വിജയം ഔദ്യോഗികമായി അംഗീകരിക്കരുതെന്ന് യുഎസ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടു എന്നാല്‍ ഈ ആവശ്യവും തള്ളിയതിന് പിന്നാലെയാണ് ട്രംപ് അനുകൂലികള്‍ പാര്‍ലമെന്‍റിലേക്ക് അതിക്രമിച്ച് കയറിയത്.

അധികാരക്കൈമാറ്റത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ട്രംപ് രാജ്യത്തിന്‍റെ വിവിധയിടങ്ങളില്‍ റാലികള്‍ സംഘടിപ്പിച്ചിരുന്നു ഈ റാലികളെല്ലാം പരസ്യമായ അക്രമത്തിനുള്ള ആഹ്വാനമായിരുന്നുവെന്നുമാണ് അമേരിക്കയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് അതിക്രമിച്ച് കയറിയവരെ രാജ്യസ്നേഹികള്‍ എന്ന് അഭിസംബോധന ചെയ്ത ഇവാന ട്രംപ് ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. അമേരിക്കയുടെ രണ്ട് നൂറ്റാണ്ടിലേറെ നീണ്ട ജനാധിപത്യ ചരിത്രത്തിലെ വിചിത്രവും ആദ്യത്തെയും സംഭവമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അമേരിക്കയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ 12 മണിക്കൂര്‍ നേരത്തേക്ക് മരവിപ്പിച്ചു. ഫെയ്സ്ബുക്കും യൂട്യൂബും ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സമാന നടപടി സ്വീകരിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News