14ാം നിയമസഭയുടെ അവസാന സമ്മേളനത്തിന് നാളെ തുടക്കം; ബജറ്റ് 15 ന്; നിയമപരിരക്ഷ തന്‍റെ സ്റ്റാഫിനും ബാധകമെന്ന് പി ശ്രീരാമകൃഷ്ണന്‍

പതിനാലാം കേരള നിയമസഭയുടെ 22-ാം സമ്മേളനം നാളെ രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോട ആരംഭിക്കുമെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. 15നാണ്‌ ബജറ്റ്‌. കൊവിഡ്‌ മാനദണ്‌ഡങ്ങൾ പാലിച്ചാകും സഭ ചേരുക.

സ്‌പീക്കറെ മാറ്റണമെന്നാവശ്യപ്പെട്ട്‌ പ്രതിപക്ഷം നൽകിയ നോട്ടീസിൽ യുക്‌തമായ നടപടി ഉണ്ടാകും. ചട്ടം 165 പ്രകാരം എംഎൽഎമാർക്ക്‌ മാത്രമല്ല നിയമസഭാ സ്‌റ്റാഫിനും നിയമപരിരക്ഷക്ക്‌ അർഹതയുണ്ടെന്നും സ്പീക്കർ പറഞ്ഞു. നിയമസഭാ സ്‌റ്റാഫിനെ ചോദ്യം ചെയ്യാനോ അറസ്‌റ്റ്‌ ചെയ്യാനോ സ്‌പീക്കറുടെ അനുമതി വേണം. ചട്ടപ്രകാരം അനുമതി ചോദിക്കുകയാണ്‌ വേണ്ടത്‌.

സ്‌പീക്കറുടെ അസിസ്‌റ്റൻറ്‌ പ്രൈവറ്റ്‌ സെക്രട്ടറി കെ അയ്യപ്പനെതിരായ അന്വേഷണം തടസ്സപ്പെടുത്തില്ല. നിയമപ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിക്കണം എന്നാണ്‌ കസ്‌റ്റംസിനോട്‌ ആവശ്യപ്പെട്ടത്‌.

എജൻസികളുടെ അന്വേഷണത്തെ ആരും തടസപ്പെടുത്തുന്നില്ല. അന്വേഷണത്തിൽ തനിക്കൊരു ഭയവും ഇല്ല. 40 വർഷമായി പൊരു രംഗത്തുണ്ട്‌. ഇതിനിടയിൽ ഒരു രൂപയെങ്കിലും കൈക്കൂലി വാങ്ങിയെന്നോ എവിടേയെങ്കിലും അനധികൃതമായി സ്വത്ത്‌ ഉണ്ടെന്നോ തെളിയിക്കാനായാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും.

ഏജൻസികൾ എന്തിനാണ്‌ വിളിപ്പിക്കുന്നതെന്ന്‌ അവർക്കേ അറിയൂ. തനിക്കെതിരെ പല ആരോപണങ്ങഴും വരുന്നുണ്ട്‌. അതിനൊന്നും മറുപടി പറയുന്നില്ല. ഒരുതെറ്റും ചെയതിട്ടില്ലെന്നും അതിനാൽ അന്വേഷണത്തേയും ഭയപ്പെടുന്നില്ലെന്നും സ്‌പീക്കർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here