ട്രാക്ടര്‍ റാലിയുമായി രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍; തടയാന്‍ പൊലീസ് ബാരിക്കേടുകള്‍ ഉയര്‍ത്തി ഭരണകൂടം

കേന്ദ്രം കൊണ്ടുവന്ന കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ 43 ദിവസമായി തുടരുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി 2500 ട്രാക്ടറുകള്‍ അണിനിരത്തി കര്‍ഷകരുടെ നേതൃത്വത്തിലുള്ള ട്രാക്ടര്‍ റാലി ആരംഭിച്ചു.

കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനന്‍മൊള്ള രാവിലെ 11 മണിക്ക് മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്തു. ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലിയുടെ മുന്നോടിയായാണ് ഇന്ന് റാലി സംഘടിപ്പിക്കുന്നത്.

ഡൽഹി അതിർത്തിയിലുള്ള സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ രണ്ടായിരത്തോളം ട്രാക്‌ടറുകളും രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് അഞ്ഞൂറോളം ട്രാക്‌ടറുകളും റാലിയിൽ പങ്കെടുക്കുന്നുണ്ട്‌.

രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള റാലി തടയാനുള്ള നീക്കം പൊലീസ്‌ നേരത്തെ നീക്കം ആരംഭിച്ചിരുന്നു. സമരക്കാരെ ഡൽഹിയിലേക്കു നീങ്ങാൻ അനുവദിക്കാതെ ദേശീയപാതകളിൽ ബാരിക്കേഡുകൾ നിരത്തി തടയുമെന്നാണ്‌ പറഞ്ഞിട്ടുള്ളത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News