സംസ്ഥാനത്തുണ്ടായ പക്ഷിപ്പനി മനുഷ്യരിലേക്ക് പകരുമോ എന്നറിയാന്‍ കേന്ദ്ര സംഘത്തിന്റെ പരിശോധന തുടങ്ങി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ വിദഗ്ധയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ആണ് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശികുന്നത്.
അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പക്ഷികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ഇന്നവസാനിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഡോക്ടര്‍ രുചി ജയ്ന്‍, പൂനെ എന്‍ഐവിയിലെ ഡോക്ടര്‍ ശൈലേഷ് പവാര്‍, ദില്ലി ആര്‍ എം എല്‍ ആശുപത്രിയിലെ ഡോക്ടര്‍ അനിത് ജിന്‍ഡാല്‍ എന്നിവരാണ് പക്ഷിപ്പനിയെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ എത്തിയത്.
നിലവില്‍ H5N8 വൈറസ് മനുഷ്യരിലേക്ക് പടരില്ലെന്നാണ് നിഗമനം. എന്നാല്‍ ജനിതക മാറ്റം സംഭവിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും. രോഗം സ്ഥിരീകരിച്ച കരുവാറ്റ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ സംഘം സന്ദര്‍ശിച്ചു.
അതേസമയം, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പക്ഷികളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് ഇന്ന് പൂര്‍ത്തിയാകും. രോഗം സ്ഥിരീകരിച്ച മേഖലകള്‍ക്ക് ചുറ്റുമുള്ള 10 കിലോമീറ്റര്‍ പ്രദേശത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണം തുടരുകയാണ്.
പത്ത് ദിവസം കൂടി ജാഗ്രത തുടരും. ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.